Breaking News

പൗർണമിക്കാവിൽ പ്രപഞ്ചയാഗം

കോവളം : വെങ്ങാനൂർ ചാവടിനട പൗർണമിക്കാവിലെ പ്രപഞ്ചയാഗം മാർച്ച് 31 മുതൽ ഏപ്രിൽ ആറുവരെ നടക്കും. മുഖ്യ യാഗാചാര്യൻ ഹിമാലയൻ തപസ്വി കൈലാസപുരി സ്വാമിജിയുടെ നേതൃത്വത്തിൽ 251 ആചാര്യൻമാർ അദ്ദേഹത്തോടൊപ്പം യാഗത്തിൽ കാർമികരാകും.

രാജ്യത്തെ 108 ക്ഷേത്രങ്ങളിലെ മണ്ണും അവിടങ്ങളിലെ തീർഥവും യാഗവേദിയിൽ പൂജിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് മുഖ്യകാര്യദർശി എം.എസ്.ഭുവനചന്ദ്രൻ, പ്രസിഡന്റ് അനന്തപുരി മണികണ്ഠൻ, സെക്രട്ടറി വെള്ളാർ സന്തോഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 12,008 ഇഷ്ടികകളുപയോഗിച്ചാണ് പ്രപഞ്ചയാഗത്തിലെ യാഗകുണ്ഡങ്ങൾ തയ്യാറാക്കുക.

പ്രമുഖരായ യാഗാചാര്യൻമാർ, നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രം, മഹാകാല ഭൈരവ ക്ഷേത്രം, ബദരീനാഥ്, ഹരിദ്വാർ, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, സൂര്യകാലടിമന അടക്കമുള്ള 108 പ്രമുഖ ക്ഷേത്രങ്ങളിലെ മുഖ്യപുരോഹിതൻമാരും തന്ത്രിമാരും ഹിമാലയത്തിൽനിന്നെത്തുന്ന ഏഴ് ശിവയോഗി സിദ്ധൻമാരും പ്രമുഖ മഠങ്ങളിലെ സന്ന്യാസിമാരുമടക്കം 262 വേദശാസ്ത്രികൾ പണ്ഡിതർ പ്രപഞ്ചയാഗത്തിന് കാർമികരാകും.

1008 അമൂല്യ ഔഷധങ്ങൾ, ഏഴ് വീതമുള്ള സുഗന്ധദ്രവ്യങ്ങൾ, പട്ടുവസ്ത്രങ്ങൾ, സ്വർണം, വെള്ളി, ടൺകണക്കിന് തേനും നെയ്യും ഉപയോഗിച്ച് യാഗത്തിൽ 108 അതിവിശിഷ്ട പൂജകൾ, ഹോമങ്ങൾ എന്നിവ നടത്തുക. ഏഴ് ദിവസം നടക്കുന്ന യാഗത്തിൽ 64 വേദ പണ്ഡിതർ വേദപാരായണവും 1008 പേർ ലളിതാസഹസ്ര നാമപാരായണവും നടത്തും.

യാഗദിവസങ്ങളിൽ മുഖ്യയാഗാചാര്യൻ കൈലാസപുരിയെ ഭക്തർക്ക് കാണുന്നതിന് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. എ.ജയന്തകുമാർ, വള്ളംകോട് ചന്ദ്രമോഹൻ, അഭിലാഷ് ചാവടിനട എന്നിവരും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *