Breaking News

വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജൻ (39) നെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന കറിക്കത്തി ഉപയോഗിച്ച് ഷാജൻ സുബിനയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. 

കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്ന് സുബിനയ്ക്ക് ധാരാളം രക്തം വാർന്നു. രക്തം വാർന്ന നിലയിൽ സുബിന വീട്ടിനുള്ളിൽ കിടക്കുകയായിരുന്നു.police

സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വാർഡ് മെമ്പറെ വിവരമറിയിച്ചു. തുടർന്ന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സുബിനയെ ആശുപത്രിയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു. മെമ്പർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അയിരൂർ പോലീസ്,  ആംബുലൻസിൽ സുബിനയെ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവിന്റെ ഉപദ്രവത്തെ തുടർന്ന് സുബിന നിരവധി തവണ അയിരൂർ പോലീസിൽ പരാതിയുമായി എത്തിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ദമ്പതികൾക്ക് ആറു വയസ്സുള്ള മകളുണ്ട്. സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

  • വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

  • വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

    വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് നടപടി.
    പാളയംകുന്ന് വണ്ടിപ്പുര സ്വദേശിയായ ചരുവിള വീട്ടിൽ മഹേഷ് (18) ആണ് വർക്കല പോലീസിന്റെ പിടിയിലായത്

    2026 ഒക്ടോബർ 5-ന് രാവിലെ 11 മണിയോടെ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്നേഹം നടിച്ച് പ്രതി കൂട്ടിക്കൊണ്ടുപോയെന്നാണ് പരാതി. തുടർന്ന് ഇടവ കാപ്പിൽ ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്.

    പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വൈകുന്നേരത്തോടെ പെൺകുട്ടിയെ കാപ്പിൽ ബീച്ചിൽനിന്ന് കണ്ടെത്തി.

    പിന്നീട് വീട്ടിലെത്തിയ പെൺകുട്ടിയെ രക്ഷിതാക്കൾ ശകാരിച്ചതിനെ തുടർന്ന് വീട്ടിൽനിന്നിറങ്ങി യുവാവിന്റെ വീട്ടിലെത്തുകയായിരുന്നു. യുവാവിന്റെ വീട്ടുകാർ പെൺകുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച് രക്ഷിതാക്കളെ ഏൽപ്പിച്ചു.
    തുടർന്നാണ് പീഢനത്തിൻ്റെ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കിയ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്.

    രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കെ.എസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

  • വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

    വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) ആണ് മരിച്ചത്.

    വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
    ഒക്ടോബർ മാസം 20-നാണ് ജിഷയുടെ രണ്ടാം വിവാഹം ഗുരുവായൂരിൽ നടന്നത്. ആദ്യ ഭർത്താവ് വിദേശത്തുവെച്ചുണ്ടായ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് രണ്ട് പെൺമക്കളുമായി കഴിയുകയായിരുന്ന ജിഷ, വർക്കല സ്വദേശിയായ അജിയെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. അജിയുടെ ആദ്യ വിവാഹമായിരുന്നു ഇത്. ജിഷ ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷൻ കോഴ്സ് പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു.

    വിവാഹശേഷം ആദ്യ ഭർത്താവിന്റെ പേരിലുള്ള വീട്ടിൽ അജിക്കൊപ്പം താമസിച്ചുവരികയായിരുന്നു.
    സംഭവസമയത്ത് ജിഷയുടെ രണ്ട് പെൺമക്കളും രണ്ടാം ഭർത്താവായ അജിയും വീട്ടിലുണ്ടായിരുന്നു. ജിഷയെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സമീപവാസികൾ വാർഡ് മെമ്പറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജിഷയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

    അയിരൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.

  • വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

    15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം

    വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അയിരൂർ ഇലകമൺ തേവാനം നിഷാ സദനം വീട്ടിൽ മനോജ് (50) നെയാണ് വർക്കല അതിവേഗ പോക്സോ കോടതി ജഡ്ജി സിനി എസ്.ആർ. ശിക്ഷിച്ചത്.

    2021-ൽ അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ മകളുടെ കൂട്ടുകാരിയായ 15 വയസ്സുകാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. അന്നത്തെ അയിരൂർ എസ്.ഐ. സുനിൽകുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അയിരൂർ പോലീസ് ഇൻസ്പെക്ടറായിരുന്ന ശ്രീജേഷ് വി.കെ. അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.

    പോക്സോ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം 50 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, ഐ.പി.സി. 376(3) വകുപ്പ് പ്രകാരം 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

    ഐ.പി.സി. 506(ii) വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും, പോക്സോ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും, പത്താം വകുപ്പ് പ്രകാരം ആറുവർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് മറ്റ് ശിക്ഷകൾ.

    പിഴ അടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും ഒരു വർഷം വീതം അധിക തടവ് അനുഭവിക്കണം. പിഴത്തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.

    അതിജീവിതയ്ക്ക് കൂടുതൽ നഷ്ടപരിഹാരം അനുവദിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോടും കോടതി നിർദേശിച്ചു.
    പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ നായർ ഹാജരായി. സി.പി.ഒ. പ്രിയ ജി.വി. പ്രോസിക്യൂഷനെ സഹായിച്ചു.

  • അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം

    ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമായി ഐ.ടി.ഐയിൽ കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു.

    ഒക്ടോബർ 30-ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടന്ന ചടങ്ങ് ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു. ദേശീയതലത്തിൽ ഒൻപത് ട്രെയിനികളും സംസ്ഥാനതലത്തിൽ ആറ് ട്രെയിനികളുമാണ് ഉന്നത വിജയം കരസ്ഥമാക്കി സ്ഥാപനത്തിന് അഭിമാനമായത്. വിജയികൾക്ക് എം.എൽ.എ അവാർഡുകളും സർട്ടിഫിക്കറ്റുകളും മൊമെന്റോകളും വിതരണം ചെയ്തു.

    ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ എം. പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് മിനി കെ. സ്വാഗതം ആശംസിച്ചു.

    നഗരസഭാ കൗൺസിലർ കെ. സതി, പി.ടി.എ ഭാരവാഹികൾ, ജൂനിയർ അപ്രന്റിസ് അഡ്വൈസർ ടി.ഒ. ശ്രീകുമാർ, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ജി. സാബു, അനിൽകുമാർ, എൻ. ബോസ്, ആർ. ഷാൽ, ട്രെയിനീസ് അഡ്വൈസർ സുരേഷ് ജി.എസ്., സ്റ്റാഫ് സെക്രട്ടറി അഭിജിത് രാജ് എന്നിവർ ആശംസകൾ അറിയിച്ചു.

    ഐ.ടി.ഐയിലെ ജീവനക്കാർ, രക്ഷിതാക്കൾ, ട്രെയിനികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *