
സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണം; രോഗങ്ങളും ദാരിദ്ര്യവും നിറഞ്ഞ കുടുംബത്തിന്റെ പ്രതീക്ഷയായി പാലക്കാട്ടുകാരി
കോഴിക്കോട്: ട്രാക്കിൽ സ്വർണനേട്ടം. എന്നാൽ ജീവിതത്തിൽ സുരക്ഷിതമായൊരു വീടെന്ന സ്വപ്നം ഇപ്പോഴും അകലെ. 68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ജി. അക്ഷയയുടെ വിജയത്തിന് തിളക്കമേറെയുണ്ടെങ്കിലും പാലക്കാട്ടെ കുടുംബത്തിന്റെ ദുരിതജീവിതത്തിന് ഇനിയും മാറ്റമില്ല.
കഴിഞ്ഞ വർഷം ഇതേ ഇനത്തിൽ വെള്ളി നേടിയപ്പോൾ അക്ഷയയ്ക്കും കുടുംബത്തിനും പ്രതീക്ഷകളേറെയായിരുന്നു. മകളുടെ കായികനേട്ടത്തിലൂടെ ദുരിതപൂർണമായ ജീവിതസാഹചര്യങ്ങൾക്ക് മാറ്റമുണ്ടാകുമെന്നും അടച്ചുറപ്പുള്ളൊരു വീട് സ്വന്തമാക്കാനാകുമെന്നും കുടുംബം പ്രതീക്ഷിച്ചു. എന്നാൽ ഒരു വർഷത്തിനിപ്പുറം വെള്ളി സ്വർണമായി മാറിയിട്ടും ആ പ്രതീക്ഷ യാഥാർഥ്യമായിട്ടില്ല.
”സ്വർണം നേടിയതിൽ വലിയ സന്തോഷമുണ്ട്. കഴിഞ്ഞ വർഷം മെഡൽ നേടിയപ്പോൾ ഞങ്ങളുടെ ജീവിതസാഹചര്യങ്ങൾ മാറുമെന്ന് പ്രതീക്ഷിച്ചിരുന്നു. കൂടുതൽ നന്നായി പരിശ്രമിക്കാനും കാര്യങ്ങൾ മെച്ചപ്പെടുമെന്ന് വിശ്വസിക്കാനും അധ്യാപകൻ പ്രോത്സാഹനം നൽകി. അതാണ് കൂടുതൽ കഠിനാധ്വാനം ചെയ്യാൻ എനിക്ക് പ്രചോദനമായത്” – അക്ഷയ പറഞ്ഞു.

പാലക്കാട് എലവഞ്ചേരി പഞ്ചായത്തിലെ പനങ്ങാട്ടിരി കോസക്കുഴിയിലാണ് അക്ഷയയും കുടുംബവും താമസിക്കുന്നത്. ആറര സെന്റ് ഭൂമിയിലെ ഓലമേഞ്ഞ ഒറ്റമുറി കൂരയിൽ അച്ഛനും അമ്മയും ചേച്ചിയും അനിയനുമൊപ്പമാണ് ജീവിതം. വൈദ്യുതിയില്ലാത്ത വീട്ടിൽ എല്ലാവർക്കും ഒരുമിച്ച് കിടന്നുറങ്ങാൻ പോലും മതിയായ ഇടമില്ല. പലപ്പോഴും കട്ടിലുകൾ പുറത്തിട്ട് ഉറങ്ങേണ്ടിവരുന്നു. മഴയും വെയിലും ഒരുപോലെ വെല്ലുവിളിയാകുന്ന ഈ പരിമിതമായ ഇടത്തുനിന്നാണ് അക്ഷയയുടെ ഓട്ടവും സ്വപ്നങ്ങളും വളർന്നത്.
ഇന്ന് കുടുംബത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് ഈ കൗമാരക്കാരി. അച്ഛനും അമ്മയും ചേച്ചിയും അനിയനും ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുമ്പോഴും പഠനവും കായികപരിശീലനവും മുടക്കാതെ മുന്നോട്ടുപോകുകയാണ് അക്ഷയ.

അക്ഷയയുടെ ചേച്ചി അർച്ചനയ്ക്കും ഒരുകാലത്ത് ഓട്ടത്തിലും കായികരംഗത്തും വലിയ താൽപര്യമുണ്ടായിരുന്നു. എന്നാൽ 18-ാം വയസ്സിൽ ഹൃദയത്തിന് ചുറ്റും ദ്രാവകം കെട്ടിക്കിടക്കുന്ന അസുഖം കണ്ടെത്തിയതോടെ ജീവിതം മാറിമറിഞ്ഞു. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താൻ കുടുംബത്തിനായില്ല. ഇതോടെ ചികിത്സയുമായി മുന്നോട്ടുപോകാനാകാതെ വീട്ടിലേക്ക് മടങ്ങേണ്ടിവന്നു.
സാമ്പത്തികപ്രതിസന്ധി അർച്ചനയുടെ പഠനത്തെയും ബാധിച്ചു. സ്കൂളിലേക്കുള്ള ദൈനംദിന യാത്രാച്ചെലവ് താങ്ങാനാകാതെ പഠനം നിർത്തേണ്ടിവന്നു. കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനും അച്ഛൻ കോഴിക്കോട്ട് ഡ്രൈവറായി ജോലി ചെയ്യുകയാണ്. മാസത്തിൽ ഒരിക്കൽ മാത്രമാണ് വീട്ടിലെത്തുന്നത്. അമ്മ സൗമ്യ (38) പച്ചക്കറി കൃഷിയിടത്തിൽ ജോലിചെയ്താണ് കുടുംബത്തെ താങ്ങി നിർത്തുന്നത്. ഒൻപതാം ക്ലാസ് വിദ്യാർഥിയായ അനിയൻ അഖിലിന് വിട്ടുമാറാത്ത ആസ്ത്മയുമുണ്ട്.ഇത്രയേറെ പ്രതിസന്ധികൾ ക്കിടയിലും അക്ഷയ പഠനവും കായികപരിശീലനവും തുടരുകയാണ്.
പനങ്ങാട്ടിരി ആർ.പി.എം.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനിയായ അക്ഷയയ്ക്ക് പരിശീലനത്തിനായി ദിവസവും പുലർച്ചെ നാലുമണിക്ക് വീട്ടിൽനിന്ന് പുറപ്പെടണം. ഏകദേശം 35 കിലോമീറ്റർ അകലെയുള്ള പാലക്കാട് നഗരത്തിലെത്തിയാണ് പരിശീലനം നടത്തുന്നത്. ദീർഘയാത്രയും സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബത്തിന്റെ ആശങ്കകളും നിറഞ്ഞ ജീവിതത്തിനിടയിലും ലക്ഷ്യത്തിൽനിന്ന് പിന്നോട്ടുപോകാൻ അവൾ തയ്യാറല്ല.

കായികമേളയിൽ പങ്കെടുക്കാൻ സ്വന്തമായി അനുയോജ്യമായ റണ്ണിങ് ഷൂസ് പോലുമില്ലാത്തതിനാൽ ആൺസുഹൃത്തിന്റെ റണ്ണിങ് സ്പൈക്കുകൾ കടം വാങ്ങിയാണ് അക്ഷയ മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ രണ്ട് സംസ്ഥാന സ്കൂൾ കായികമേളകളിലും പരിക്കുകൾ പ്രകടനത്തെ ബാധിച്ചിരുന്നു. എന്നാൽ ഇത്തവണ മികച്ച ഫോമിലെത്തിയ അക്ഷയ, ഏറെക്കാലമായി ലക്ഷ്യമിട്ടിരുന്ന സ്വർണനേട്ടം സ്വന്തമാക്കി.
”കായികരംഗത്തെ വെല്ലുവിളികൾക്കപ്പുറമുള്ള നിരവധി പ്രതിസന്ധികളാണ് അവൾ നേരിടുന്നത്. എന്നിട്ടും പരിശീലനത്തിനെത്താനും ലക്ഷ്യത്തിനായി പരിശ്രമിക്കാനും അവൾ മടിക്കുന്നില്ല. അവളുടെ നിശ്ചയദാർഢ്യമാണ് ഏറ്റവും ശ്രദ്ധേയം. കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സ്വർണം. അക്ഷയ ഈ അംഗീകാരത്തിന് പൂർണമായും അർഹയാണ്” – പരിശീലകൻ ബിജു വാസുദേവൻ പറഞ്ഞു.
ട്രാക്കിൽ അക്ഷയയുടെ വേഗത്തിന് മുന്നിൽ എതിരാളികൾക്ക് പിടിച്ചുനിൽക്കാ…

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …