Breaking News

വർക്കലയിൽ പൂക്കടയ്ക്കുള്ളിൽ കയറി തെരുവുനായയുടെ ആക്രമണം; വയോധികയുടെ കാലിന് ഗുരുതര പരിക്ക്

വർക്കല: പുത്തൻചന്തയിൽ പൂക്കട നടത്തിവരുന്ന വയോധികയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. വർക്കല രഘുനാഥപുരം ഷിജു ഭവനിൽ ശാന്ത (75)യ്ക്കാണ് കടിയേറ്റത്. പൂക്കടയ്ക്കുള്ളിൽ കയറിയ തെരുവുനായയാണ് വയോധികയെ ആക്രമിച്ചത്.

ആക്രമണത്തിൽ ശാന്തയുടെ ഇടതുകാലിൽ മുട്ടിന് താഴെയുള്ള ഭാഗത്ത് ഗുരുതരമായി പരിക്കേറ്റു. കടിയേറ്റ ഭാഗത്തെ ഞരമ്പുകൾ അറ്റുപോയി അമിതമായി രക്തസ്രാവമുണ്ട്.
കാലിലെ മാംസവും കടിച്ചു പറിച്ചു.

തുടർന്ന് വയോധികയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *