
ഓരോ അപകടത്തിനും പിന്നിൽ ഒരു രഹസ്യം; ഓരോ രഹസ്യത്തിനും പിന്നിൽ ഒരു പ്രതികാരം!
മലയാളത്തിൽ പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘ക്രൈം 302’ പ്രദർശനത്തിന് ഒരുങ്ങുന്നു. നിഷാ ആൻഡ് സാറാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പുനലാലും റാഫിയ സജീറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥനായ സജീർ സൈനുദ്ദീൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. സിദ്ദിഖ്, പാഷാണം ഷാജി, ഡ്രാക്കുള സുധീർ, ദിനേശ് പണിക്കർ, ജസീല പർവീൺ, നിധിക്കുട്ടി, ഷിഫാന, രാജൻ ഞ്ഞെക്കാട്, ദീപു നാവായിക്കുളം, ബാലരാമപുരം ശ്രീജിത്ത്, വിശ്വ, സിയാദ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ജഗദീഷ് വിശ്വം, കിരൺ, സാബു അപ്പുക്കുട്ടൻ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. അലനാണ് എഡിറ്റിംഗ്. മിഥുൻ എസ്. അജയ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും വിഷ്ണു വെഞ്ഞാറമൂട്, ഷംനാദ് അല്ലു എന്നിവർ കോ-ഡയറക്ടർമാരായും പ്രവർത്തിക്കുന്നു.
പ്രിൻസ് അതി, ഗൗതം എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്. വൈശാഖ്, ശ്രീഹരി, നന്ദ എന്നിവർ അസിസ്റ്റന്റ് ഡയറക്ടർമാരാണ്.
റോയ് അതിമൂടനും വിശ്വ മ്യൂസിക്കും സംഗീതവിഭാഗത്തിൽ പ്രവർത്തിക്കുന്നു. സജീർ സൈനുദ്ദീനും റിയാസ് വട്ടിയൂർക്കാവുമാണ് ഗാനരചയിതാക്കൾ. ആയിഷ സജീർ, റോയ് അതിമൂടൻ, വിശ്വ മ്യൂസിക് എന്നിവർ ഗാനാലാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗാനങ്ങളുടെ സംഗീതസംവിധാനവും മിക്സിംഗും വിനീത് എസ്തപ്പാൻ (മാട്രിക്സ് സ്റ്റുഡിയോസ്) നിർവഹിക്കുന്നു. സുരേഷ് കാർത്തിക്കാണ് പശ്ചാത്തലസംഗീതം.
ശങ്കർ ദാസ് വി.സി. ഓഡിയോഗ്രഫിയും ഷൈൻ ബി. ജോൺ ശബ്ദരൂപകൽപ്പനയും നിർവഹിക്കുന്നു.
സുനിൽ തിരുവല്ലമാണ് പ്രൊഡക്ഷൻ കൺട്രോളർ. മനു മലയൻകീഴ്, ശ്രീജിത്ത് കുമാരപുരം എന്നിവർ വസ്ത്രാലങ്കാരവും രാജേഷ് ചിതറ മേക്കപ്പും നിർവഹിക്കുന്നു. സഞ്ജു, മഹേഷ് എന്നിവരാണ് കലാസംവിധായകർ.നമോ പിക്ചേഴ്സാണ് ചിത്രത്തിന്റെ വിതരണക്കാർ. എ.എസ്. ദിനേശാണ് പി.ആർ.ഒ.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

