Breaking News

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം

ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമായി ഐ.ടി.ഐയിൽ കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു.

ഒക്ടോബർ 30-ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടന്ന ചടങ്ങ് ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു. ദേശീയതലത്തിൽ ഒൻപത് ട്രെയിനികളും സംസ്ഥാനതലത്തിൽ ആറ് ട്രെയിനികളുമാണ് ഉന്നത വിജയം കരസ്ഥമാക്കി സ്ഥാപനത്തിന് അഭിമാനമായത്. വിജയികൾക്ക് എം.എൽ.എ അവാർഡുകളും സർട്ടിഫിക്കറ്റുകളും മൊമെന്റോകളും വിതരണം ചെയ്തു.

ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ എം. പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് മിനി കെ. സ്വാഗതം ആശംസിച്ചു.

നഗരസഭാ കൗൺസിലർ കെ. സതി, പി.ടി.എ ഭാരവാഹികൾ, ജൂനിയർ അപ്രന്റിസ് അഡ്വൈസർ ടി.ഒ. ശ്രീകുമാർ, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ജി. സാബു, അനിൽകുമാർ, എൻ. ബോസ്, ആർ. ഷാൽ, ട്രെയിനീസ് അഡ്വൈസർ സുരേഷ് ജി.എസ്., സ്റ്റാഫ് സെക്രട്ടറി അഭിജിത് രാജ് എന്നിവർ ആശംസകൾ അറിയിച്ചു.

ഐ.ടി.ഐയിലെ ജീവനക്കാർ, രക്ഷിതാക്കൾ, ട്രെയിനികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *