Breaking News

കടയ്ക്കാവൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് സിദ്ധിവിലാസത്തിൽ ഷാൻ–അനീഷ ദമ്പതികളുടെ മകൾ സിദ്ദി (16)യെ Siddhy വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

മാതാപിതാക്കൾ നിയമപരമായി വേർപിരിഞ്ഞതിനെ തുടർന്ന് സിദ്ദി മാതാവ് അനീഷയോടൊപ്പമായിരുന്നു താമസം. സ്കൂളിൽനിന്ന് വിനോദയാത്ര പോകുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ വിലക്കിയിരുന്നതായി അടുത്ത ബന്ധുക്കൾ പറഞ്ഞു.

കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ അമ്മ കത്രിക ഉപയോഗിച്ച് കയർ മുറിച്ചുമാറ്റി കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

കടയ്ക്കാവൂർ പോലീസ് തുടർ നിയമനടപടികൾക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച രാത്രി 8.40 ഓടു കൂടിയായിരുന്നു സംഭവം.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
ജീവിതം വിലപ്പെട്ടതാണ്; പ്രതിസന്ധികൾ താൽക്കാലികമാണ്. ജീവിതത്തിൽ എത്ര വലിയ വിഷമങ്ങളോ പ്രതിസന്ധികളോ നേരിട്ടാലും ആത്മഹത്യയല്ല പരിഹാരം. മനസ്സിലുള്ള വിഷമങ്ങൾ വിശ്വസിക്കുന്നവരുമായി പങ്കുവയ്ക്കുക. മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുക്കൾ, കൗൺസിലർമാർ എന്നിവരുടെ സഹായം തേടുക. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസിക വിഷമങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അവരെ ചേർത്തു പിടിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
മാനസിക വിഷമം അനുഭവിക്കുന്നവർക്ക് സഹായം തേടാം: ടെലിമാനസ് മാനസികാരോഗ്യ ഹെൽപ്‌ലൈൻ (കേന്ദ്ര സർക്കാർ): 14416 — 24 മണിക്കൂറും. ദിശ ഹെൽപ്‌ലൈൻ (കേരള സർക്കാർ): 1056 — ആരോഗ്യവിവരങ്ങൾക്കും മാനസികാരോഗ്യ പിന്തുണയ്ക്കും.
ഓർക്കുക: ഓരോ ജീവിതവും വിലപ്പെട്ടതാണ്. പ്രതീക്ഷ കൈവിടരുത്; സഹായം തേടാൻ മടിക്കരുത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *