
വർക്കല: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിനു പിന്നാലെ വാഹനം നിർത്താതെ പോയവരെ പിന്തുടർന്ന യുവാവിനെ കാറിൽനിന്ന് വലിച്ചിറക്കി മർദിക്കുകയും കത്തികൊണ്ട് മുതുകിൽ മുറിവേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശി മനു മോഹനാണ് (മനു) ആക്രമണത്തിൽ പരിക്കേറ്റത്.
സെപ്റ്റ:-15ന് രാത്രി 11.30ഓടെ വർക്കല ചെമ്മരുതിയിലാണ് സംഭവം.
മനു ഓടിച്ചിരുന്ന സുഹൃത്തിന്റെ കാറിൽ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പാരിപ്പള്ളിയിൽവെച്ച് ഇടിച്ചശേഷം നിർത്താതെ പോയതാണ് തർക്കത്തിന് തുടക്കമായത്. തുടർന്ന് മനുവും സുഹൃത്തും പ്രതികളുടെ വാഹനത്തെ പിന്തുടർന്നു.
വർക്കല കോവൂർ കാക്കുളത്തുകാവിന് സമീപം പ്രതികളുടെ വാഹനത്തിന് പിന്നിൽ കാർ നിർത്തിയതോടെ സംഘർഷമുണ്ടായെന്നാണ് പരാതി.
ഒന്നാം പ്രതി സായികുമാർ മനുവിനെ കാറിൽനിന്ന് വലിച്ചിറക്കി അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന ഇടിവളകൊണ്ട് കീഴ്ച്ചുണ്ടിലും താടിയിലും ഇടിക്കുകയും ചെയ്തു. പരിക്കേറ്റ മനുവിന്റെ മുറിവുകളിൽ തുന്നലിടേണ്ടിവന്നു.

രണ്ടാം പ്രതി കത്തികൊണ്ട് മനുവിന്റെ മുതുകിൽ വരഞ്ഞ് മുറിവേൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്ന് മൂന്നും നാലും പ്രതികൾ ചേർന്ന് നിലത്തുവീണ മനുവിന്റെ വയറിലും തലയിലും ചവിട്ടുകയും മർദിക്കുകയും ചെയ്തതായും പരാതിയിലുണ്ട്.
മനുവിന്റെ സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും മർദനമേറ്റത്. ഒന്നാം പ്രതി വാഹനത്തിൽ സൂക്ഷിച്ചിരുന്ന കമ്പിവടികൊണ്ട് മനുവിനെ അടിച്ചെന്നും രണ്ടാമത്തെ അടി കൈകൊണ്ട് തടഞ്ഞതിനാൽ തലയിൽ പരിക്കേൽക്കുന്നത് ഒഴിവായെന്നും പരാതിയിൽ പറയുന്നു.

ആക്രമണത്തിൽ പരിക്കേറ്റ മനു ആശുപത്രിയിൽ ചികിത്സ തേടിയശേഷം അയിരൂർ പോലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെ പിടികൂടിയത്.
വർക്കല പാളയംകുന്ന് പുലിയത്തുകോണം രമ്യഭവനിൽ സായികുമാർ, കോവൂർ മാടൻനട സ്വദേശി അനിഭവനിൽ അനി എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും …