
ശ്രീ ശാരദാസന്നിധിയിൽ സന്ന്യാസിശ്രേഷ്ഠരുടെ കാർമികത്വത്തിൽ നടന്ന നവരാത്രി പൂജ.
ശിവഗിരി: നവരാത്രി മഹോത്സവത്തിന്റെ ഒൻപതാം ദിനമായ ഇന്ന് ചൊവ്വാഴ്ച ശിവഗിരിയിൽ ഗുരുദേവകൃതി പാരായണം, സംഗീതസദസ്സ്, നൃത്തപരിപാടികൾ, ഭക്തിഗാനസുധ തുടങ്ങി വിവിധ പരിപാടികൾ നടക്കും.
രാവിലെ എട്ടിന് ദീപം തെളിക്കലും തുടർന്ന് ഷാജിമോൻ ഒളശ്ശയുടെ നേതൃത്വത്തിൽ ഗുരുദേവകൃതി പാരായണവും നടക്കും. ഒൻപതിന് പഠനക്ലാസും 9.30ന് കുമരകം ശ്രീകുമാരമംഗലം ദേവസ്വം വനിതാസംഘത്തിന്റെ ഗുരുദേവകൃതി ആലാപനവും അരങ്ങേറും.
10.30ന് അമിത പി. അജത്തിന്റെ മോഹിനിയാട്ടവും അഭിജിത ജെ. രാജ് തഴവയുടെ കേരളനടനവും നടക്കും. 10.55ന് സ്നേഹ, ധ്യാൻ, ദക്ഷിണ അഭിലാഷ്, ദിഷ നിഷാദ് തിരുവനന്തപുരം എന്നിവർ ഗുരുദേവകൃതി പാരായണം നടത്തും. 11.20ന് രമ ഭാനു ദാസ് ചേർത്തലയുടെയും ലളിത സുഗുണന്റെയും ഗുരുദേവകൃതി ആലാപനമുണ്ടാകും.

11.25ന് പന്നിമറ്റം എസ്.എൻ.ഡി.പി. ശാഖ 28 ബി. ശിവദം കലാസമിതിയുടെ തിരുവാതിരയും 11.40ന് അഭിരാം അഞ്ചലിന്റെ ദൈവദശകവും അരങ്ങേറും. 11.45ന് ഷാർജി സുരേഷ് ബാബു പാളയംകുന്നിന്റെ സെമി ക്ലാസിക്കൽ നൃത്തവും ഉച്ചയ്ക്ക് 12ന് തിരുവാതിരയും സുൽത്താൻ ബത്തേരി മാതൃസഭയുടെ ഗുരുദേവകൃതി ആലാപനവും നടക്കും.
ഉച്ചയ്ക്ക് 1.30ന് ഗുരുദർശൻ പാറശ്ശാലയുടെ സംഗീതസദസ്സും കുമാരി സേതുലക്ഷ്മിയുടെ മോഹിനിയാട്ടവും നടക്കും. 2.30ന് തേവലക്കര 620-ാം നമ്പർ ശാഖയുടെ ഗുരുദേവാമൃതം ഗുരുദേവകൃതി പാരായണം നടത്തും. 3.15ന് രവിദാസ് കരുനാഗപ്പള്ളിയുടെ ഗുരുദേവ കവിതയും 3.40ന് കൊല്ലം ദേവാമൃതം ഷേർളി സുകുമാരനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും അരങ്ങേറും.
വൈകിട്ട് അഞ്ചിന് അർച്ചന സാബു ശിവഗിരിയുടെ നൃത്തപരിപാടിയും 5.30ന് വർക്കല പഞ്ചമം നൃത്ത വിദ്യാലയത്തിന്റെ നൃത്താർച്ചനയും നടക്കും. 6.45ന് കാഞ്ഞിരമറ്റം കല്യാണി കെ.ബി.യുടെ ഭരതനാട്യവും ഏഴിന് തിരുവനന്തപുരം കരമന ലതാമുരളിയും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടിയും ഉണ്ടായിരിക്കും.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …