
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ വെള്ളൂർക്കോണത്ത് പഴയ കശുവണ്ടി ഫാക്ടറിയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തി നെതിരെയാണ് പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നത്.
സ്ഥാപനത്തിൽനിന്നുള്ള വിഷപ്പുകയും ദുർഗന്ധവും ജനജീവിതത്തെ ബാധിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. അതേസമയം, പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം പരിഹരിച്ച് പ്രവർത്തനം തുടരാനാണ് മാനേജ്മെന്റിന്റെ നിലപാട്.
അഡ്വ.നന്ദുരാജ്, നൗഷാദ്, അമ്പാടി,
അബുതാഹിർ, അഡ്വ. അർച്ചന എസ്. എന്നിവരാണ് വെള്ളൂർക്കോണത്ത് പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ നടത്തിപ്പുകാർ.
ഹരിതകർമസേന വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്ഥാപനത്തിലെത്തിച്ച് തരംതിരിക്കുകയും ഹൈഡ്രോളിക് കംപ്രസർ ഉപയോഗിച്ച് ബെയിലിംഗ് നടത്തി കെട്ടുകളാക്കി മാറ്റുകയുമാണ് ഇവിടെ ചെയ്യുന്നതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.

ഇത്തരത്തിൽ ബെയിലിങ് നടത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അംഗീകൃത ഏജൻസികൾക്ക് കൈമാറി പുനഃചംക്രമണത്തിനായി അയയ്ക്കുകയാണ് പതിവെന്നും സ്ഥാപനത്തിൽ പ്ലാസ്റ്റിക് പൊടിക്കുകയോ ഉയർന്ന താപനിലയിൽ ഉരുക്കുകയോ ചെയ്യുന്നില്ലെന്നും നടത്തിപ്പുകാർ വിശദീകരിച്ചു.
പ്ലാസ്റ്റിക് പുനഃചംക്രമണം നടത്തുമ്പോഴാണ് പുകയും ദുർഗന്ധവും ഉണ്ടാകുന്നതെന്ന വാദമുയർത്തിയ മാനേജ്മെന്റ്, സ്ഥാപനത്തിൽ അത്തരം പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും വ്യക്തമാക്കി. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും ജനപ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കും നാട്ടുകാർക്കും നേരിട്ടെത്തി പരിശോധിക്കാമെന്നും അഡ്വ. നന്ദുരാജ് പറഞ്ഞു.

പരിസ്ഥിതി സംബന്ധമായ അനുമതികളും പഞ്ചായത്തിന്റെ ആവശ്യമായ ലൈസൻസുകളും നേടിയ ശേഷമാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന നടത്തി ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മാനേജ്മെന്റ് അവകാശപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി സമാനമായ പത്തോളം സ്ഥാപനങ്ങൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും നന്ദുരാജ് കൂട്ടിച്ചേർത്തു.

അതേസമയം, പ്രദേശവാസികളുടെ പരാതിയെ തുടർന്ന് തിങ്കളാഴ്ച നാവായിക്കുളം പഞ്ചായത്ത് ആരോഗ്യവിഭാഗവും പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും ഉൾപ്പെട്ട സംഘം സ്ഥാപനത്തിലെത്തി പരിശോധന നടത്തി.
പ്രാഥമിക പരിശോധനയിൽ നിയമലംഘനങ്ങളൊന്നും കണ്ടെത്താനായില്ലെന്നും പ്രവർത്തനത്തിന് ആവശ്യമായ അനുമതികൾ സ്ഥാപനത്തിലുണ്ടെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
എന്നാൽ, നാട്ടുകാർ ഉന്നയിക്കുന്ന പുകശല്യവും ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും അവഗണിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. പരാതികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി മലിനീകരണ നിയന്ത്രണ ബോർഡിന് പരിശോധനയ്ക്കായി ശുപാർശ നൽകുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

സ്ഥാപനം ആരംഭിച്ച കാലംമുതൽ അതിഥി തൊഴിലാളികളായ കുടുംബങ്ങൾ കുട്ടികളോടൊപ്പം ഇവിടെ താമസിക്കുന്നുണ്ടെന്നും ഇവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മാനേജ്മെന്റ് ചൂണ്ടിക്കാട്ടി.
എന്നാൽ, ജനവാസമേഖലയിലെ പുകശല്യവും ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നതിനാൽ വിഷയത്തിൽ ഇടപെടണമെന്നും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

