Breaking News

എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സമ്മാനം’ സിനിമയാകുന്നു; ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് 28 ന്

എറണാകുളം: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എസ്.കെ. പൊറ്റെക്കാട്ട് രചിച്ച ‘സമ്മാനം’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമായ ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 28 ബുധനാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം കലൂരിലെ ദേശാഭിമാനി റോഡിലുള്ള അമ്മ അസോസിയേഷൻ ഹാളിലാണ് ചടങ്ങ്.

രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ രാജകീയം നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം യുഎഇ ആസ്ഥാനമായുള്ള സൈൻ ഫ്രെയിംസാണ്. ജയേന്ദ്ര ശർമ്മയാണ് സംവിധാനം. വിപിൻ ദാസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കരുണൻ ഉള്ളിയേരി തിരക്കഥാകൃത്തായും പ്രവർത്തിക്കുന്നു.

പ്രമോദ് കെ. പിള്ളയാണ് ഛായാഗ്രഹണം. നിജിൽ ദിവാകരൻ പ്രൊഡക്ഷൻ കൺട്രോളറായും മുരളി ബേപ്പൂർ കലാ സംവിധായകനായും പ്രവർത്തിക്കുന്നു. ജോമോൻ സിറിയക് എഡിറ്റിങ്ങും റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു.

എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *