
വർക്കല(ഇടവ): അബദ്ധത്തിൽ ഒതളങ്ങ കായ കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് മരിച്ചു. ഇടവ തോട്ടുംമുഖം ചരുവിള വീട്ടിൽ മുകേഷ് (29) ആണ് മരിച്ചത്.
ഒക്ടോബർ 15ന് രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. അബദ്ധത്തിൽ ഒതളങ്ങ കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുകേഷിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രാത്രി പത്തുമണിയോടെ മരണം സംഭവിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച പോലീസ് ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു. മുകേഷ് വിവാഹിതനല്ല.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജൻ (39) നെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന കറിക്കത്തി ഉപയോഗിച്ച് ഷാജൻ സുബിനയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്ന് സുബിനയ്ക്ക് ധാരാളം രക്തം വാർന്നു. രക്തം വാർന്ന … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് നടപടി.പാളയംകുന്ന് വണ്ടിപ്പുര സ്വദേശിയായ ചരുവിള വീട്ടിൽ മഹേഷ് (18) ആണ് വർക്കല പോലീസിന്റെ പിടിയിലായത് 2026 ഒക്ടോബർ 5-ന് രാവിലെ 11 മണിയോടെ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്നേഹം നടിച്ച് പ്രതി കൂട്ടിക്കൊണ്ടുപോയെന്നാണ് പരാതി. തുടർന്ന് ഇടവ കാപ്പിൽ ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ഒക്ടോബർ മാസം 20-നാണ് ജിഷയുടെ രണ്ടാം വിവാഹം ഗുരുവായൂരിൽ നടന്നത്. ആദ്യ ഭർത്താവ് വിദേശത്തുവെച്ചുണ്ടായ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് രണ്ട് പെൺമക്കളുമായി കഴിയുകയായിരുന്ന ജിഷ, വർക്കല സ്വദേശിയായ അജിയെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. അജിയുടെ ആദ്യ വിവാഹമായിരുന്നു ഇത്. ജിഷ ആറ്റിങ്ങലിലെ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അയിരൂർ ഇലകമൺ തേവാനം നിഷാ സദനം വീട്ടിൽ മനോജ് (50) നെയാണ് വർക്കല അതിവേഗ പോക്സോ കോടതി ജഡ്ജി സിനി എസ്.ആർ. ശിക്ഷിച്ചത്. 2021-ൽ അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ മകളുടെ കൂട്ടുകാരിയായ 15 വയസ്സുകാരിയെയാണ് … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമായി ഐ.ടി.ഐയിൽ കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഒക്ടോബർ 30-ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടന്ന ചടങ്ങ് ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു. ദേശീയതലത്തിൽ ഒൻപത് ട്രെയിനികളും സംസ്ഥാനതലത്തിൽ ആറ് ട്രെയിനികളുമാണ് ഉന്നത വിജയം കരസ്ഥമാക്കി സ്ഥാപനത്തിന് അഭിമാനമായത്. വിജയികൾക്ക് എം.എൽ.എ അവാർഡുകളും സർട്ടിഫിക്കറ്റുകളും മൊമെന്റോകളും …

