
നരഹത്യാശ്രമത്തിന് കേസ്; BNS 110 ഉൾപ്പെടെ വകുപ്പുകൾ ചുമത്തി
വർക്കല: ഇടവയിൽ നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവറെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി സ്വദേശി രാജേഷാണ് അറസ്റ്റിലായത്.
മദ്യലഹരിയിലായിരുന്നു ഡ്രൈവറെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി.
സംഭവത്തെ തുടർന്ന് നാട്ടുകാർ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഡ്രൈവറെ വർക്കല താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ ഡ്രൈവർ മദ്യലഹരിയിലായിരുന്നതായി കണ്ടെത്തി.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിത (BNS) വകുപ്പ് 110, മോട്ടോർ വാഹന നിയമത്തിലെ 184, 185 വകുപ്പുകൾ എന്നിവ പ്രകാരമാണ് അയിരൂർ പോലീസ് കേസെടുത്തത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

