
അഞ്ചുതെങ്ങ്: കായിക്കരയിൽ കടയുടമയെയും സുഹൃത്തിനെയും കടയിൽ അതിക്രമിച്ചു കയറി മർദിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കായിക്കര സ്വദേശികളായ സജി, ജിഷ്ണു എന്നിവരെയാണ് അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തത്. കായിക്കരയിൽ വ്യാപാരം നടത്തുന്ന ചന്ദ്രനും സുഹൃത്ത് കുമാറിനുമാണ് മർദനമേറ്റത്.
കഴിഞ്ഞ 16ന് രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. കായിക്കര മൂലൈതോട്ടത്തിൽ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കടയിൽ പ്രതികൾ അതിക്രമിച്ചുകയറി ചന്ദ്രനെ അസദ്യം വിളിക്കുകയും തുടർന്ന് മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മർദ്ദനത്തിൽ അവശനായി നിലത്തുവീണ ചന്ദ്രനെ സഹായിക്കാനെത്തിയ സുഹൃത്ത് കുമാറിനെയും പ്രതികൾ മർദിച്ചതായാണ് പരാതി.

തുടർന്ന് പ്രത്രികൾ നിലത്തുവീണ ചന്ദ്രനെ വലിച്ചിഴച്ച് കടയ്ക്ക് പുറത്തുകൊണ്ടുവന്നും മർദനം തുടർന്നതായി പോലീസ് പറയുന്നു. അളവുതൂക്കം നിശ്ചയിക്കുന്ന ത്രാസിന്റെ ഇരുമ്പ് തൂക്കുകട്ട ഉപയോഗിച്ചായിരുന്നു ആക്രമണം. മർദനത്തിൽ ചന്ദ്രനും, കുമാറിനും മുഖത്തും, കണ്ണിനും ഗുരുതരമായി പരിക്കേറ്റു. ഇവർ അശുപത്രിയിൽ ചികിൽസ തേടി. അനധികൃത മദ്യവിൽപ്പന സംബന്ധിച്ച് പരാതി നൽകാൻ പറഞ്ഞതാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ്.
പ്രതികൾ അനധികൃതമായി ചില്ലറ മദ്യവിൽപ്പന നടത്തുന്നതായി പോലീസിൽ പരാതി നൽകാൻ കടയുടമ നാട്ടുകാരോട് പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇതിനെത്തുടർന്നാണ് പ്രതികൾ പ്രകോപിതരായി ചന്ദ്രനെ ആക്രമിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.
കടയുടമയുടെ പരാതിയിൽ അഞ്ചുതെങ്ങ് പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മേഖലയിൽ ലഹരി വിൽപ്പന വൻതോതിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പോലീസ് ശക്തമായ പെട്രോളിങ് സംവിധാനം ഏർപ്പെടുത്തുമെന്ന് അറിയിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …