Breaking News

ജയരാജ് വാര്യർ പ്രധാന വേഷത്തിൽ; ‘പ്രശാന്തേട്ടന്റെ മീശ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രശാന്തേട്ടന്റെ മീശ’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീജിത്ത് പൊയിൽക്കാവാണ് എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ മൻസൂർ പള്ളൂർ രചിച്ച ശ്രദ്ധേയമായ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അമേരിക്കൻ മലയാളിയായ ഡോ. മാത്യു സാമുവൽ, സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നു.

സത്യചന്ദ്രൻ പൊയിൽക്കാവാണ് ഗാനരചന നിർവഹിക്കുന്നത്. നിഖിൽ മോഹനാണ് സംഗീതസംവിധാനം. ഹേമന്ത് കുമാർ എഡിറ്ററായും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗ് കൺസൾട്ടന്റായും പ്രവർത്തിക്കുന്നു. വിപിൻ ചന്ദ്രനാണ് സിനിമാട്ടോഗ്രഫി കൺസൾട്ടന്റ്. രാഹുൽ ശങ്കറാണ് ഫോട്ടോഗ്രാഫി നിർവഹിക്കുന്നത്.

അജ്ഞിത ക്രിയേറ്റീവ് കൺസൾട്ടന്റായും അൻസാർ അലി അസോസിയേറ്റ് ക്രിയേറ്ററായും പ്രവർത്തിക്കുന്നു. നിഥിനാണ് ഡിസൈൻ. എ.എസ്. ദിനേശാണ് പി.ആർ.ഒ.

Related posts

Leave a Reply

Your email address will not be published. Required fields are marked *