
മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ എം. പത്മകുമാർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. സണ്ണി ഡിയോൾ നായകനാകുന്ന ‘സൂര്യ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവംബർ 20-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
സണ്ണി ഡിയോളിനൊപ്പം രവി കിഷൻ, ടിനു ആനന്ദ്, മനീഷ് വാധ്വാ, ജിഷു സെൻഗുപ്ത, പ്രഗ്യാ ജയ്സ്വാൾ, തനുശ്രീ ചക്രവർത്തി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഷാഹി കബീറിന്റെ കഥയ്ക്ക് കരൺ റസ്ദാൻ, നീരജ് പാഠക്, മായങ്ക് ശർമ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം.എം. മൂവീസിന്റെ ബാനറിൽ കമൽ മുക്കൂട്ട് അവതരിപ്പിക്കുന്ന ചിത്രം സന്തോഷ് തുണ്ടിയിൽ ഛായാഗ്രഹണവും ബല്ലു സലൂജ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഉത്തം സിംഗ്, രഞ്ജിൻ രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ജയ്പൂർ, ഉദയ്പൂർ, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘സൂര്യ’ സീ സിനിമാസാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. മലയാള സിനിമയിൽ തന്റേതായ സംവിധാനശൈലിയിലൂടെ ശ്രദ്ധ നേടിയ എം. പത്മകുമാറിന്റെ ബോളിവുഡ് അരങ്ങേറ്റം സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

