
കോഴിക്കോട്: നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടർ പരിശോധിക്കാൻ ശ്രമിച്ച പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐയെ അസഭ്യം പറയുകയും യൂണിഫോമിൽ പിടിച്ചുവലിച്ച് കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
ഫറോക്ക് കോളേജിന് സമീപം പള്ളിമീത്തൽ സ്വദേശി അന്താൻതോട്ടത്തിൽ വീട്ടിൽ മുഹമ്മദ് അനസ് (24) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.തൂഫാൻ ഡ്രൈവിന്റെ ഭാഗമായി പന്തീരാങ്കാവ് കിങ് ബാറിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ വിനോദിന് നേരെയാണ് അതിക്രമമുണ്ടായത്.

നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന അനസിനോട് വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം. സ്കൂട്ടർ സുഹൃത്തിന്റേതാണെന്നും രേഖകൾ ആവശ്യമെങ്കിൽ സുഹൃത്തിനോട് ചോദിക്കണമെന്നുമായിരുന്നു യുവാവിന്റെ മറുപടി.
തുടർന്ന് വാഹനം പരിശോധിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതോടെ യുവാവ് അസഭ്യം പറയുകയും എസ്.ഐയുടെ യൂണിഫോമിൽ പിടിച്ചുവലിച്ച് കൈയേറ്റം ചെയ്യുകയുമായിരുന്നു വെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് പോലീസ് ബലപ്രയോഗ ത്തിലൂടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …