Breaking News

വെട്ടൂരിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുമതി; മൂന്ന് മാസത്തിനകം റോഡ് പുനഃസ്ഥാപിക്കണം

വെട്ടൂർ: ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അനുമതി നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പ്രവൃത്തി പൂർത്തിയാക്കിയശേഷം മൂന്ന് മാസത്തിനകം റോഡ് പൂർവസ്ഥിതിയിലാക്കി ഗതാഗതയോഗ്യമാക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി.

കാട്ടുവിള(കൊച്ചുവിള) മുതൽ അപ്പുപ്പൻനട വരെയുള്ള പഴയ 40 എം.എം. പിവിസി പൈപ്പ് ലൈൻ മാറ്റി പുതിയ 110 എം.എം., 90 എം.എം. പൈപ്പുകൾ സ്ഥാപിക്കാനാണ് പദ്ധതി. ആശാൻമുക്ക് റോഡിലും പഴയ പൈപ്പ് ലൈൻ മാറ്റി പുതിയ 90 എം.എം. പിവിസി പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികൾ നടത്തും.

പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡ് കുഴിക്കുന്നതിന് അനുമതി തേടി കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ നൽകിയ കത്ത് പഞ്ചായത്ത് യോഗം പരിഗണിച്ചു. സെപ്റ്റംബർ 30-ന് ചേർന്ന പഞ്ചായത്ത് ഭരണസമിതിയുടെ 36(1) നമ്പർ തീരുമാനപ്രകാരം, പ്രവൃത്തിക്കായി കുഴിക്കുന്ന റോഡ് മൂന്ന് മാസത്തിനകം പുനഃസ്ഥാപിച്ച് ഗതാഗതയോഗ്യമാക്കണമെന്ന വ്യവസ്ഥയിൽ അനുമതി നൽകാനാണ് തീരുമാനിച്ചത്.

ഇക്കാര്യം ഒക്ടോബർ 17-ന് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ രേഖാമൂലം അറിയിച്ചതായി പഞ്ചായത്ത് സെക്രട്ടറി ബിജു മോഹൻ വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *