Breaking News

വർക്കല പുന്നമൂട്ടിൽ വീടിനു തീപിടിച്ചു

 പുന്നമൂട്ടിൽ തീപ്പിടിത്തത്തിൽ കത്തിനശിച്ച വീട്ടുപകരണങ്ങൾ

വർക്കല : പുന്നമൂട്ടിൽ വിളക്കിൽനിന്നു തീപടർന്ന് വീട്‌ കത്തിനശിച്ചു. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന രണ്ടു കുട്ടികൾ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരെത്തി കുട്ടികളെ വിളിച്ചുണർത്തി രക്ഷിക്കുക യായിരുന്നു.

ഞായറാഴ്ച രാവിലെ എട്ടുമണിയോടെ പുന്നമൂട് ചന്തയ്ക്കുസമീപം വിജയയുടെ ഉടമസ്ഥതയിലുള്ള വീടിനാണ് തീപിടിച്ചത്. വീടിന്റെ അടുക്കളഭാഗത്തെ മേൽക്കൂരയും വീട്ടുപകരണങ്ങളും വിൽപ്പന യ്ക്കായി സൂക്ഷിച്ചിരുന്ന സ്റ്റീൽ പാത്രങ്ങൾ ഉൾപ്പെടെയുള്ളവ കത്തിനശിച്ചു.

തമിഴ്‌നാട് സ്വദേശി ഗണേഷ് മൂർത്തിയും ഭാര്യ രാജേശ്വരിയും പത്തും പതിമൂന്നും വയസ്സുള്ള രണ്ടു ആൺമക്കളുമാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്. തവണ വ്യവസ്ഥയിൽ ഫർണിച്ചർ കച്ചവടം നടത്തുന്നയാളാണ് ഗണേഷ് മൂർത്തി. ഇയാൾ രാവിലെ ജോലിക്ക് പോയിരുന്നു. ഭാര്യ അമ്പലത്തിലെ പുറംജോലികൾ ചെയ്യുന്നതിനായി കുട്ടികളെ ഉറക്കിക്കിടത്തിയശേഷം പോയി. ഈ സമയത്താണ് കത്തിച്ചുവെച്ച വിളക്കിൽനിന്നു തീപടർന്നുപിടിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *