Breaking News

അടൂർ പ്രകാശ് റെയിൽവേ മന്ത്രിക്കു കത്ത് നൽകി

ആറ്റിങ്ങൽ : നേമം റെയിൽവേ ടെർമിനൽ പദ്ധതിക്ക് അനുമതി നല്കി നിർമാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനു കത്ത് നല്കി. 2019-ൽ പദ്ധതിക്ക് തറക്കല്ലിടുകയും 117 കോടി രൂപയുടെ വിശദമായ പദ്ധതിരേഖ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഡി.പി.ആർ. പരിശോധനയ്ക്കുശേഷം പദ്ധതി മുന്നോട്ടുപോയില്ല. നാലുവർഷമായി പദ്ധതി സംബന്ധിച്ച് ഒരറിയിപ്പുമുണ്ടായിട്ടില്ല. പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെ ഉടമസ്ഥർക്ക് ഭൂമിവില്ക്കാനോ വായ്പയെടുക്കാനോ നിർമാണപ്രവർത്തനങ്ങൾ നടത്താനോ കഴിയുന്നില്ല. പദ്ധതി വൈകുന്നത് സംസ്ഥാനത്തിന് പുതിയ തീവണ്ടികൾ അനുവദിക്കുന്നതിന് തടസ്സമാകുന്നുവെന്നും പാത ഇരട്ടിപ്പിക്കലിന്റെ പ്രയോജനം കേരളത്തിനു ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും എം.പി. കത്തിൽ ചൂണ്ടിക്കാട്ടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *