Breaking News

വർക്കലയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന

വർക്കലയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന: നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു

വർക്കല: നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന നടന്നു. ഇന്ന് രാവിലെ ആറു മണിയോടെ ആരംഭിച്ച പരിശോധന എട്ടു മണിയോടെയാണ് കഴിഞ്ഞത്. നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.

മൈതാനത്ത് പ്രവർത്തിക്കുന്ന ഷാജുസ് ഹോട്ടലിൽ നിന്ന് അഴുകിയ മീനും ഇറച്ചിയും പിടികൂടി. ഹോട്ടൽ സുപ്രഭാതത്തിൽ നിന്ന് കൂട്ടിൽ അകപ്പെട്ട എലികളെയും പഴകിയ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തു. ഭക്ഷണ പദാർത്ഥങ്ങളുടെ സമീപത്ത് എലികളുടെ സാന്നിധ്യം എലിപ്പനി ,പ്ളേഗ്,തുടങ്ങി ഗുരുതരമായ പകർച്ച വ്യാധികളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്ന് മുനിസിപ്പൽ ആരോഗ്യ വിഭാഗം അറിയിച്ചു.

റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു . ഇവർക്ക് 10000 രൂപയിൽ കുറയാത്ത പിഴ നൽകുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ തുളസീദാസ് പറഞ്ഞു.

വർക്കല പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന ദോഹ , സരസമ്മ എന്നീ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ മനോജ് അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ തുളസിദാസ്‌ ,ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ ഷെറിൻ ,സരിത ,സോണി,അനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന .

Related posts

Leave a Reply

Your email address will not be published. Required fields are marked *