Breaking News

ജനകീയ പ്രതിരോധ ജാഥ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചു.

വർക്കല :കൊല്ലം തിരുവനന്തപുരം ജില്ലാ അതിർത്തിയായ പാരിപ്പള്ളി മുക്കടയിൽ ആണ് ആദ്യ സ്വീകരണം ഒരുക്കിയിരുന്നത്. ജാഥ ക്യാപ്റ്റൻ എം വി ഗോവിന്ദൻ മാസ്റ്റർ സ്വീകരണം ഏറ്റുവാങ്ങി.

സിപിഎം ജില്ലാ സെക്രട്ടറി അഡ്വ വി ജോയ് എം എൽ എ , എ . എ റഹിം , മന്ത്രി വി ശിവൻകുട്ടി , കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, ആനത്തലവട്ടം ആനന്ദൻ , എം . വിജയകുമാർ , ആറ്റിങ്ങൽ എം എൽ എ .. ഓ എസ് അംബിക , ആനാവൂർ നാഗപ്പൻ , ഷൈലജ ബീഗം, ബി പി മുരളി എന്നീ പ്രമുഖ നേതാക്കളും മറ്റ് പ്രാദേശിക നേതാക്കൾ ഉൾപ്പെടെ നിരവധിപേരാണ് ജാഥയ്ക്ക് സ്വീകരണത്തിന് എത്തിയത്.

ജാഥ മാനേജർ പി കെ ബിജു , ജാഥ അംഗങ്ങളായ എം സ്വരാജ് , കെ ടി ജലീൽ , സി എസ് സുജാത , ജെയ്ക് സി തോമസ്, എന്നിവർക്ക് ഊഷ്മളമായ സ്വീകരണം ആണ് നൽകിയത്.

വർക്കലയിൽ സ്വീകരണം

ജില്ലാ സെക്രട്ടറിയും വർക്കല എം എൽ എ യും കൂടിയായ അഡ്വ വി ജോയ് സ്വീകരണ സംഘാടക സമിതി ചെയർമാൻ ആയിട്ട് വിപുലമായ ഒരുക്കങ്ങൾ ആണ് വർക്കലയിൽ ഒരുക്കിയിട്ടുള്ളത്. വർക്കലയിലെ സ്വീകരണം 6 മണിക്ക് ആണ്. വർക്കല ഡി വൈ എസ് പി ഓഫീസിനു സമീപത്തായി ആണ് സ്റ്റേജ് ഒരുക്കിയിട്ടുള്ളത്.

കേന്ദ്ര സർക്കാർ അദാനി യെയും അംബാനിയെയും ആണ് ദത്തെടുത്തത്. ഇടതുപക്ഷ സർക്കാർ കേരളത്തിലെ പാവപ്പെട്ടജനങ്ങളുടെ ജീവിതം ആണ് മെച്ചപ്പെടുത്തിയത് എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.

അദാനി ക്കും അംബാനിക്കും വേണ്ടിയാണ് കോൺഗ്രസ് ന്റെയും ബിജെപി യും കേന്ദ്രം ഭരിക്കുമ്പോൾ നിലകൊള്ളുന്ന സമീപനം. കേരളത്തിലെ ഇടതുപക്ഷ സർക്കാർ പിന്നോക്ക സമുദായം ഉൾപ്പെടെ തൊഴിലാളി വർഗ്ഗത്തിന് വേണ്ടിയാണ് നിലക്കൊള്ളുന്നത്.

തിരുവനന്തപുരം ജില്ലയിലെ രണ്ടാമത്തെ സ്വീകരണം വർക്കലയിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു. അദ്ദേഹം

വർക്കലയിലെ സ്വീകരണം കഴിഞ്ഞശേഷം കല്ലമ്പലം ആറ്റിങ്ങൽ പിന്നിട്ട് മംഗലാപുരത്തു ആണ് പിന്നെയുള്ളത് ..

ജാഥ നാളെ രാവിലെ ആറ്റിങ്ങൽ സ്വീകരണത്തോടെ ആണ് വീണ്ടും ആരംഭിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *