Breaking News

ഇന്ധന കുപ്പിയുമായെത്തി, വെഞ്ഞാറമൂട്ടിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറുകൾക്ക് തീയിട്ട് അജ്ഞാതൻ

തിരുവനന്തപുരം : വെഞ്ഞാറമൂടിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് തീയിട്ടു നശിപ്പിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ രണ്ട് കാറുകളാണ് അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്. അക്രമി ഓടി രക്ഷപ്പെട്ടു.

പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. കൈയ്യിൽ ഇന്ധന കുപ്പിയുമായി എത്തിയ ആൾ കാറുകളുടെ മുകളിലേക്ക് ഇന്ധനമൊഴിച്ച് തീയിട്ട ശേഷം ഓടി മറയുന്നത് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ് .പുറത്ത് തീ കത്തുന്നതറിഞ്ഞ് പുറത്തിറങ്ങിയ വീട്ടുകാരും അയൽ വാസികളും ചേർന്ന് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. കാറുകൾ ഭാഗികമായി കത്തി നശിച്ചു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അതിക്രമം കാട്ടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മുരുകനുമായി ശത്രുതയുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *