Breaking News

നഗരൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ തീ പിടുത്തം

കിളിമാനൂർ: നഗരൂർ പഞ്ചായത്ത് ഓഫീസിൽ വൻ തീ പിടുത്തം. പ്രധാന ഓഫീസ് മുറിയിലെ ഫയലുകളും , കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളടക്കം കത്തി നശിച്ചു . വ്യാഴാഴ്ച രാത്രി 9.45 മണിയോടെ ആയിരുന്നു സംഭവം. സമീപത്തെ വീട്ടിലുള്ളവരാണ് പഞ്ചായത്ത് ഓഫീസിൽ നിന്നും തീയും പുകയും വരുന്നത് കണ്ടത് വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഗേറ്റ് ചാടിക്കടന്ന് പഞ്ചായത്തിലെ പുറകിലെ ജനലിന്റെ ചില്ല് തകർത്ത് ടോയ് ലറ്റിൽ നിന്നും വെള്ളം തളിച്ച് തീ അണക്കാൻ ശ്രമിച്ചു.

അപ്പോഴേക്കും അസി: സ്റ്റേഷൻ ഓഫീസർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ നിന്നും അഗ്നി രക്ഷാ സേനയും എത്തിയിരുന്നു . തുടർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആയതിനാൽ തീ മറ്റു ഓഫിസ് മുറികളിലേക്ക് പടർന്നു പിടിക്കുന്നത് തടയാൻ സാധിച്ചു .കല്ലമ്പലം ഫയർ ഫോഴ്സും സംഭവസ്ഥലത്തെത്തിയിരുന്നു. പഞ്ചായത്തു ഓഫീസിലെ പ്രധാനപ്പെട്ട ഫയലുകളാണ് കത്തി നശിച്ചതെന്നാണ് വിലയിരുത്തൽ . .ഷോർട്ട് സർക്യൂട്ട് ആകാം തീ പിടുത്തത്തിന് കാരണമെന്ന് അഗ്നി രക്ഷാ സംഘത്തിന്റെ പ്രാഥമിക നിഗമനം

Related posts

Leave a Reply

Your email address will not be published. Required fields are marked *