Breaking News

ബസ്സിനുള്ളിൽ യുവതിയോട് മോശമായി പെരുമാറിയ കണ്ടക്ടർ പോലീസിന്റെ പിടിയിൽ

വർക്കല: ബസിനുള്ളിൽ യുവതിയോട് ലൈംഗികാധിക്രമം കാട്ടിയ ബസ് കണ്ടക്ടർ പോലീസ് പിടിയിലായി. മേൽവെട്ടൂർ സ്വദേശിയായ ചിത്തിര വീട്ടിൽ പ്രകാശിന്റെ മകൻ ആദർശിനെയാണ്(24 ) പോലീസ് അറസ്റ്റ് ചെയ്തത്. വർക്കല – കടക്കാവൂർ റൂട്ട് സർവീസ് നടത്തുന്ന “ശ്രീനന്ദ” എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ആണ് ഇയാൾ. ബസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർക്കല സ്വദേശിനിയായ യുവതിയുടെ പരാതിയിൻ മേലാണ് പോലീസ് നടപടി. സംഭവ സമയത്ത് ബസിലുണ്ടായിരുന്ന മറ്റ്‌ യാത്രക്കാരെ കണ്ടെത്തി അവരോട്‌ സംഭവങ്ങൾ ചോദിച്ചറിയുകയും യുവതിയുടെ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതിനു ശേഷമാണ് പോലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത് .സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് കേസ് . ഈ മാസം പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് വർക്കല എസ്.എച് .ഓ സനോജ് അറിയിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *