Breaking News

വസ്തു തർക്കത്തെ തുടർന്ന് അമ്മയെയും മകനെയും കൊലപ്പെടുത്താൻ ശ്രമം

വസ്തുവിൽ ഉൾപ്പെടുന്ന കട പൊളിച്ചു മാറ്റണം എന്നാവശ്യപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് മാതാവിനും മകനും നേരെ നടന്ന ആക്രമണത്തിൽ മൂന്ന് പേരുടെ അറസ്റ്റ് വർക്കല പോലീസ് രേഖപ്പെടുത്തി. മാതാവ് റംസീന ബീവിയെയും ഇളയമകൻ ബേബി എന്ന് വിളിക്കുന്ന ഷംനാദുമാണ് കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ടത്.

പ്രതികളെ സംഭവ സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ

വർക്കല: വസ്തുവിൽ ഉൾപ്പെടുന്ന കട പൊളിച്ചു മാറ്റണം എന്നാവശ്യപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് മാതാവിനും മകനും നേരെ നടന്ന ആക്രമണത്തിൽ മൂന്ന് പേരുടെ അറസ്റ്റ് വർക്കല പോലീസ് രേഖപ്പെടുത്തി. മാതാവ് റംസീന ബീവിയെയും ഇളയമകൻ ബേബി എന്ന് വിളിക്കുന്ന ഷംനാദുമാണ് കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ടത്.

ചിലക്കൂർ സ്വദേശികളായ ശിഹാബുദ്ദീൻ , റഷീദ് , കാസിം എന്നിവർക്കെതിരെ കൊലപാതകകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മാതാവായ റംസീന ബീവിയെ ആക്രമിച്ച കേസിൽ രണ്ട് പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഒന്നാം പ്രതി ശിഹാബുദ്ദീനും രണ്ടാം പ്രതിയായി റഷീദുമാണ് പ്രതി പട്ടികയിൽ. റംസീനയുടെ മകനെ വണ്ടിയിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇവർ രണ്ടുപേരെ കൂടാതെ ഇവരോടൊപ്പം ഉണ്ടായിരുന്ന കാസിം എന്ന ആളെയും പ്രതി ചേർത്തിട്ടുണ്ട്.

പോലീസിന്റെ സയൻറ്റിഫിക് വിഭാഗം രക്ത സാമ്പിളുകൾ ശേഖരിക്കുന്നു

കൃത്യം നടന്ന സ്ഥലത്ത് ഫോറൻസിക് വിദഗ്ധരും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരും വൈകുന്നേരത്തോടെ എത്തി പരിശോധന നടത്തി . ശാസ്ത്രീയ പരിശോധനയ്ക്കായി കൃത്യം നടന്ന സ്ഥലത്തെ രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഒമിനി വാൻ അപകടത്തിൽ പെട്ടത് ആണോ അതോ മനപ്പൂർവ്വം കൊണ്ട് ഇടിച്ചത് ആണോ എന്നുള്ള പരിശോധന RTO വിഭാഗം പരിശോധിച്ചു പോലീസിന് റിപ്പോർട്ട് നൽകും. ഒമിനി വാനിൽ നിന്നും ഇരുമ്പ് കമ്പിയും ഉളിയും കണ്ടെടുത്തിട്ടുണ്ട്. മാതാവിനെ ആക്രമിച്ച സ്ഥലത്ത് നിന്നും വെട്ടുകത്തിയും വടിവാളും കഠാരയും കണ്ടെടുത്തിരുന്നു.

അറസ്റ്റിലായ പ്രതികൾ

വർക്കല താഴെവെട്ടൂർ ചുമട്താങ്ങി ജംഗ്ഷന് സമീപം കഴിഞ്ഞദിവസം വൈകുന്നേരം 6 മണിയോടെയാണ് സംഭവം. ചുമടുതാങ്ങി ജംഗ്ഷനിൽ റംസീന ബീവിക്കും ശിഹാബുദ്ദീന്റെ സഹോദരിക്കും 3 സെന്റ് വീതം വസ്തു ഉണ്ട് . ഇതിൽ റംസീന ബീവിയുടെ പുരയിടത്തിൽ ഉള്ള ഷെഡിൽ പ്രവർത്തിച്ചിരുന്ന പച്ചക്കറി കടയുടെ മുൻഭാഗം റോഡിലേക്ക് തള്ളി നിൽക്കുന്നു എന്നാരോപിച്ചു തൊട്ടടുത്ത കടയുടമ വർക്കല നഗരസഭയിൽ പരാതി നൽകുകയും നഗരസഭയുടെ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കട അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കട പൂർണ്ണമായും പൊളിച്ചു മാറ്റണമെന്നും ഈ കട റോഡിലേക്ക് ഇറങ്ങി നിൽക്കുന്നത് കൊണ്ട് തൊട്ടടുത്ത വസ്തുവായ റഷീദിന്റെ ഉടമസ്‌ഥതയിലുള്ള കടമുറികൾ ദൂരകാഴ്ചയിൽ മറയപ്പെടുന്നുണ്ട് എന്നും ആരോപിച്ചാണ് കഴിഞ്ഞ ദിവസം തർക്കം ഉടലെടുത്തത്. എന്നാൽ റംസീന ബീവി തന്റെ വസ്തുവിലെ കടയ്ക്ക് 36000 രൂപ വാങ്ങികൊണ്ട് ഈ കടയുടെ തറ വാടക പുറമെ തരണം എന്ന വ്യവസ്ഥയിൽ മറ്റൊരാൾക്ക് കരാർ കൊടുക്കുകയും ചെയ്തിരുന്നു. സമീപ വസ്തു ഉടമസ്ഥനായ റഷീദ് ഇതിനെ എതിർക്കുകയും ബന്ധുവായ റഷീദിന് വേണ്ടി ശിഹാബുദ്ദീൻ ഇടപെടുകയും ചെയ്തു. ഇവർ തമ്മിൽ അസഭ്യം വിളിക്കുകയും കയ്യേറ്റവും ഉണ്ടായി. തുടർന്ന് വെട്ടുകത്തിയും കഠാരയും കയ്യിൽ കരുതി കൊണ്ട് ശിഹാബും റഷീദും കൂടി റംസീന ബീവിയുടെ വീടിന്റെ മുന്നിൽ എത്തി ഇവരുടെ മുത്ത മകനായ ഉല്ലാസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ആണ് ഉണ്ടായത്. മകന്റെ നേർക്ക് വെട്ടുകത്തികൊണ്ട്‌ വെട്ടിയ വെട്ട് മാതാവ് റംസീന തടഞ്ഞപ്പോഴാണ് റംസീനയുടെ കൈക്ക് വെട്ടേറ്റത്. റംസീനയുടെ വലത് കൈതണ്ടയ്ക്ക് സാരമായ മുറിവ് സംഭവിക്കുകയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

വിവരമറിഞ്ഞു എത്തിയ രണ്ടാമത്തെ മകനായ ബേബി എന്ന് വിളിക്കുന്ന ഷംനാദ് ബൈക്കിൽ സഞ്ചരിക്കവേ എതിരെ സുഹൃത്തുക്കളായ റഷീദിനും കാസിമിനും ഒപ്പം ഒമിനി വാനിൽ വന്ന ശിഹാബുദ്ദീൻ ഷംനദിനെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയും നിയന്ത്രണം വിട്ട വാൻ മതിലിൽ ഇടിച്ചു നിൽക്കുകയുമാണ് ഉണ്ടായത് എന്ന് ദൃക്‌സാക്ഷികൾ പറയുന്നുണ്ട്. ഓടി കൂടിയ നാട്ടുകാരാണ് വാനിന്റെ അടിഭാഗത്ത് കുടുങ്ങി കിടന്ന ഷംനദിനെ ആശുപത്രിയിൽ എത്തിച്ചത്. ഷംനദിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലുകൾക്കും സാരമായ പരിക്കുണ്ട്. ഇയാളെ അനന്തപുരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഷംനാദ് ഇപ്പോഴും അബോധാവസ്ഥയിലാണ്.

ശിഹാബുദ്ദീനും പരിക്ക് ഉള്ളതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിൽ ചികിത്സ നൽകിയിരുന്നു. രണ്ടാം പ്രതി റഷീദ്, മൂന്നാം പ്രതി കാസിം എന്നിവരുൾപ്പെടെ അറസ്റ്റിലായ മൂന്ന് പേരെയും സംഭവസ്ഥലത്തു എത്തിച്ചു പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. മറ്റ്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് വർക്കല SHO സനോജ് . എസ്സ് അറിയിച്ചു

വർക്കല ഡിവൈഎസ്പി സി ജെ മാർട്ടിന്റെ നിർദ്ദേശാനുസരണം വർക്കല എസ് എച്ച് ഒ എസ് സനോജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അബ്ദുൽ ഹക്കീം, ഗ്രേഡ് എസ് ഐ മാരായ ജയരാജ്, ഫ്രാങ്ക്ലിൻ,എസ് സി പി ഒ മാരായ ഷിജു, ഷൈജു, ബ്രിജ്ലാൽ,സുധീർ, സി പി ഒ മാരായ ബിനു ശ്രീദേവി, ഫാറൂഖ്,സുജിത്ത്, റാം ക്രിസ്ടിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *