റിപ്പോര്‍ട്ടര്‍ തലപ്പത്തേക്ക് നികേഷ് കുമാറിനു പകരം വിവാദ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ എത്തിയേക്കും
ഡിജിറ്റലായി തുടങ്ങിയ ‘ദ ഫോര്‍ത്ത്’ ഉപഗ്രഹചാനലായി മാറുന്നു, ബി ശ്രീജന്‍ ഫോര്‍ത്ത് മേധാവിയാകാന്‍ സാധ്യത
ഉപഗ്രഹ ചാനലുകള്‍ പ്രതിസന്ധി നേരിടുന്നതിനിടെ മംഗളം ചാനലിന് പൂട്ടുവീണു, ചാനലിന്റെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ബാങ്ക് ജപ്തി ചെയ്ത് ലേലത്തില്‍ വച്ചു
വമ്പന്‍ പ്ലാറ്റ്‌ഫോമില്‍ നികേഷ്‌കുമാറിന്റെ പുതിയ ഡിജിറ്റല്‍ ചാനലും ഉടന്‍, ചാനല്‍ രംഗത്തെ പുതിയ ചുവടുവെയ്പ്പുകള്‍ ഇങ്ങനെ..

എഷ്യാനെറ്റിൽ നിന്ന് ട്വന്റിഫോറിലേക്ക് വന്ന അവതാരക സുജയാ പാർവതിയും അരുൺ കുമാറിനൊപ്പം റിപ്പോർട്ടിലേക്ക് എത്തിയേക്കുമെന്നാണ് മാധ്യമരംഗത്തെ പ്രചരണം. മാതൃഭൂമിയിൽ നിന്ന് ഹാഷ്മി താജ് ഇബ്രാഹിം എത്തിയതോടെ ട്വന്റി ഫോറിൽ പ്രാമുഖ്യം കുറഞ്ഞ സുജയ ഇപ്പോൾ ഇൻപുട്ട് വിഭാഗത്തിൻെറ ചുമതലയിലാണ്.
തിരുവനന്തപുരം: നികേഷ് കുമാർ വിറ്റൊഴിയുന്ന റിപ്പോർട്ടർ ടിവിയുടെ തലപ്പത്തേക്ക് എഡിറ്ററായി വരുന്നത് ട്വന്റി ഫോർ ന്യൂസിലെ അവതാരകൻ ഡോ. അരുൺകുമാർ എന്ന് സൂചന ? ട്വന്റി ഫോറിൽ നിന്ന് കേരള സർവകലാശാലയിലെ അധ്യാപക ജോലിയിലേക്ക് തിരിച്ചുപോയ അരുൺ മാധ്യമരംഗത്തേക്ക് തിരിച്ചുവരാനുളള ശ്രമം നടത്തുമ്പോഴാണ് റിപ്പോർട്ടർ ടി.വിയുടെ പുതിയ ഉടമകൾ അദ്ദേഹത്തെ സമീപിച്ചിരിക്കുന്നത് . ഇത് ധാരണയിലായി സർവകലാശാലയിൽ നിന്ന് അവധി ലഭിച്ചാൽ നികേഷ് കുമാറിന് പകരം അരുൺ കുമാർ റിപ്പോർട്ടറിൻെറ എഡിറ്റർ ഇൻ ചീഫായി എത്താനാണ് സാധ്യത.
പി. ജയരാജന് ബുളളറ്റ് പ്രൂഫ് കാർ അനുവദിച്ചെന്ന തെറ്റായ വാർത്തയുടെ അവതരണത്തിനിടെ വാർത്തയെ ന്യായീകരിക്കുന്നതിൻെറ ഭാഗമായി അബദ്ധം വിളമ്പിയതിൻെറ പേരിൽ ഏറെ പരിഹാസം ഏൽക്കേണ്ടി വന്നതോടെ സുജയ പാർവതിയുടെ പ്രതിഛായക്കും മങ്ങലേറ്റിട്ടുണ്ട്. നികേഷ് കുമാറിൽ നിന്ന് റിപ്പോർട്ടർ ടി.വി വാങ്ങിയ മാംഗോ മൊബൈൽസ് ഉടമകളായ അഗസ്റ്റിൻ സഹോദരന്മാർ ചാനൽ ഉടച്ചുവാർക്കാനുളള പരിശ്രമത്തിൻെറ ഭാഗമായി ട്വന്റി ഫോർ സി.ഇ.ഒ അനിൽ അയിരൂരിനെ മാനേജ്മെൻറ് തലപ്പത്ത് നിയമിച്ചേക്കുമെന്നും സൂചനയുണ്ട്.
ട്വൻറി ഫോർ ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായരുടെ വിശ്വസ്തനായിരുന്ന അനിൽ അയിരൂരിനെ അടുത്ത കാലത്ത് പ്രധാന ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. റിപ്പോർട്ടർ ടി.വി മുഖം മിനുക്കാൻ ഒരുങ്ങുമ്പോൾ ഡിജിറ്റൽ പ്ളാറ്റ് ഫോമായി തുടങ്ങിയ ‘ദ ഫോർത്ത്’ ഉപഗ്രഹ ചാനൽ രംഗത്തേക്ക് കടക്കാനുളള തയാറെടുപ്പിലാണ്. നേരത്തെ സംപ്രേഷണം തുടങ്ങി നിലച്ചുപോയ ചാനലിൻെറ ലൈസൻസ് ഉപയോഗിച്ചുളള പരീക്ഷണ സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 15ന് ഔദ്യോഗിക സംപ്രേഷണം തുടങ്ങുക ലക്ഷ്യമിട്ടുളള തയാറെടുപ്പിലാണ് ‘ദ ഫോർത്ത്’ . ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൻെറ മുൻ ബ്യൂറോ ചീഫ് ബി. ശ്രീജൻെറ നേതൃത്വത്തിലാണ് ‘ദ ഫോർത്ത്’ ചാനൽ രംഗത്തേക്ക് കടക്കുന്നത്. ചാനൽ രംഗത്ത് പുതിയ നീക്കങ്ങൾ നടക്കുമ്പോൾ തന്നെ മംഗളം ദിനപത്രത്തിന് കീഴിലുളള മംഗളം ചാനലിന് പൂട്ടുവീണു.
വായ്പാ തിരിച്ചടവ് മുടങ്ങിയ മംഗളം ചാനലിൻെറ ഉപകരണങ്ങൾ സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി ചെയ്തു. വ്യാഴാഴ്ച തിരുവനന്തപുരത്തെ ചാനലിൻെറ ആസ്ഥാനം പൂട്ടിയ ബാങ്ക് അധികൃതർ ക്യാമറയും സംപ്രേഷണ ഉപകരണങ്ങളും പിടിച്ചെടുത്തു. കടക്കെണിയിലും നിയമ പ്രശ്നങ്ങളിലും കുടുങ്ങിയ മംഗളം ദിനപത്രത്തിൻെറ തിരുവനന്തപുരം എഡിഷനും അടച്ചു പൂട്ടലിൻെറ വക്കിലാണെന്നാണ് ജീവനക്കാർ പറയുന്നത് .
ഡിജിറ്റൽ രംഗത്തിൻെറ വളർച്ചയോടെ ഉപഗ്രഹ വാർത്താ ചാനലുകളുടെ പ്രാധാന്യം കുറയുന്ന സമയത്താണ് മലയാളത്തിൽ പുതിയ ഉപഗ്രഹ ചാനലുകൾ തുടങ്ങാൻ തകൃതിയായ നീക്കം നടക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഉപഗ്രഹ വാർത്താ ചാനൽ നടത്തിപ്പിന് വേണ്ടി വരുന്ന ചെലവിന് തക്കവണ്ണമുളള വരുമാനം പരസ്യത്തിലൂടെ ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ആകാതെ ചാനൽ ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയായ ബ്രേക്ക് ഇവനിലേക്കെത്താനും പ്രയാസമാണ്. ഇതിനിടെ സാങ്കേതിക ഉപകരണങ്ങളിൽ മാറ്റം വന്നാൽ അതിനും പണമിറക്കേണ്ടി വരും.

അത്രയും കാലം ചാനൽ നടത്തിപ്പിന് പണമിറക്കാൻ മാനേജ്മെന്റിന് കഴിയാതെ വന്നാൽ ചാനൽ അപ്രസക്തമാകും. ഈ വെല്ലുവിളി തിരിച്ചറിഞ്ഞാണോ മലയാളത്തിലെ പുതിയ ഉപഗ്രഹ ചാനൽ സംരംഭങ്ങളെന്ന് വ്യക്തമല്ല. നികേഷ് കുമാറിൻെറ ഉടമസ്ഥതയിലുണ്ടായിരുന്ന റിപ്പോർട്ടർ ടി.വി വാങ്ങിയ മാംഗോ മൊബൈൽസ് നേരത്തെ തന്നെ ചാനലിൽ പങ്കാളിത്തമുളളവരാണ്. മുട്ടിൽ മരംമുറി കേസിൽപെട്ട് ജയിലിലായ മാംഗോ മൊബൈൽസിൻെറ ഉടമകളായ അഗസ്റ്റിൻ സഹോദരന്മാർക്ക് വൻതുക മുടക്കി ചാനൽ വാങ്ങാനുളള ആസ്ഥിയുണ്ടോയെന്ന് സംശയമുണ്ട് .
അതുകൊണ്ടുതന്നെ റിപ്പോർട്ടർ വാങ്ങാനുളള നീക്കത്തിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് പിന്നിൽ വൻതോക്കുകൾ ആരെങ്കിലും ഉണ്ടോയെന്നും അഭ്യൂഹമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചു വരവിന് ശ്രമിക്കുന്ന ബി.ജെ.പിയുടെ സാന്നിധ്യമാണ് ഏറെ സംശയിക്കുന്നത്. ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ പ്രധാന നേതാവിൻെറ പേരും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.റിപ്പോർട്ടർ ടി.വിയിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യുന്നവരുമായി സംസാരിക്കുന്നതും ഈ നേതാവാണെന്ന് പറയപ്പെടുന്നു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം

- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്

- വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ

- വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു

- ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക; നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് എൽഡിഎഫ്

- സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ

- വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ

- നാവായിക്കുളത്ത് കേരളോത്സവം അട്ടിമറിക്കുന്നതായി ആരോപണം; അടിയന്തര യോഗം ആവശ്യപ്പെട്ട് എൽ.ഡി.എഫ്

- നാവായിക്കുളത്ത് പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം; ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് പ്രവർത്തനം തുടരുമെന്ന് മാനേജ്മെന്റ്

- എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സമ്മാനം’ സിനിമയാകുന്നു; ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് 28 ന്

- കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി

- കൊല്ലം ജില്ലാ ആശുപത്രി ലബോറട്ടറിയിൽ ജീവനക്കാരുടെ കുറവ്; പരിശോധനാഫലം കാത്ത് രോഗികൾ നീണ്ട ക്യൂവിൽ

- ആശുപത്രിയിൽ യുവതിയോട് അതിക്രമം; വെട്ടുകത്തിയുമായി വീട്ടിലെത്തി വധഭീഷണി

- വർക്കലയിൽ 28ന് വയലാർ അനുസ്മരണവും ഗാനാലാപനവും

- മീരാൻകടവ്–അഞ്ചുതെങ്ങ് കുടിവെള്ള പൈപ്പിങ് പ്രവർത്തികൾ പുരോഗമിക്കുന്നു

- പെരുമാതുറയിൽ റോഡിൽ കുഴിയും വെള്ളക്കെട്ടും; വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് ബദാംമരം

- ഗിരീഷ് കുമാറിന് ജീവപര്യന്തം; കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ മർദിച്ചുകൊന്ന കേസിൽ വിധി

- ചിറയിൻകീഴിലെ 808 ഗ്രാം എംഡിഎംഎ വേട്ട: പ്രധാന പ്രതി പിടിയിൽ

- കായിക്കര കടവിൽ 65കാരിയുടെ മൃതദേഹം കണ്ടെത്തി; കാണാതായിട്ട് ദിവസങ്ങൾ

- കടയ്ക്കാവൂരിൽ നിരവധി കേസുകളിലെ പ്രതിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി; രണ്ടുപേർക്കായി തിരച്ചിൽ

- വെട്ടൂരിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുമതി; മൂന്ന് മാസത്തിനകം റോഡ് പുനഃസ്ഥാപിക്കണം

- ശിവഗിരിയിൽ നവരാത്രി മഹോത്സവത്തിന്റെ ഒൻപതാം ദിനത്തിൽ വിവിധ കലാപരിപാടികൾ

- ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’; പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രദർശനത്തിന്

- ജയരാജ് വാര്യർ പ്രധാന വേഷത്തിൽ; ‘പ്രശാന്തേട്ടന്റെ മീശ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

- വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമശ്രമമെന്ന് പരാതി; പ്രതി പിടിയിൽ

- വക്കം കായലിൽ ചിറയിൻകിഴ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

- വർക്കലയിൽ പൂക്കടയ്ക്കുള്ളിൽ കയറി തെരുവുനായയുടെ ആക്രമണം; വയോധികയുടെ കാലിന് ഗുരുതര പരിക്ക്
