Breaking News

എസ്. സുഗുണൻനായർ അനുസ്മരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി മുരളീ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ്. സുഗുണൻനായർ അനുസ്മരണം സംഘടിപ്പിച്ചു.ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം മുരളീധരൻ അദ്ദേഹത്തിന്റെ ഫോട്ടോ അച്ചാദന കർമ്മം നിർവഹിച്ചു. തുടർന്ന് ഗ്രന്ഥശാല പ്രസിഡന്റ് ടി എൽ പ്രഭന്റെ അധ്യക്ഷതയിൽ സെക്രട്ടറി കെ വാസുദേവൻ സ്വാഗതം പറഞ്ഞ അനുസ്മരണ യോഗത്തിൽ ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ എം പ്രദീപ് അനുസ്മരണ പ്രഭാഷണം നടത്തി. സുഗുണൻ നായരുടെ അനുസ്മരണത്തോടനുബന്ധിച്ച് ചിറയിൻകീഴ് താലൂക്കിലെ എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്കായി ഗ്രന്ഥശാല സംഘടിപ്പിച്ച പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആറ്റിങ്ങൽ സിഎസ്ഐ സ്കൂളിലെ ദേവിക ആർ,രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആറ്റിങ്ങൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ വൈഷ്ണവ്ദേവ്, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ആറ്റിങ്ങൽ സിഎസ്ഐ സ്കൂളിലെ അലൻ എന്നിവർക്ക് ക്യാഷ് പ്രൈസും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടി പഠിക്കുന്ന സ്കൂളിന് കുടുംബാംഗങ്ങളും ഗ്രന്ഥശാല പ്രവർത്തകരും ചേർന്ന് നൽകുന്ന സുഗുണൻസാർ എവറോളിംഗ് ട്രോഫിയും നഗരസഭാ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി കൈമാറി. കൂടാതെ സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ അഖില കേരള വായനാ മത്സരത്തിൽ മുരളി സ്മാരക ഗ്രന്ഥശാലയെ പ്രതിനിധാനം ചെയ്ത് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വൈഷ്ണവ് ദേവ് നേടിയ ട്രോഫി ഗ്രന്ഥശാല ലൈബ്രറേറിയൻ ലതികക്ക് കൈമാറി. ആറ്റിങ്ങൽ നഗരസഭ കൗൺസിലർമാരായ കെ.ജെ രവികുമാർ,കെ പി രാജഗോപാലൻ പോറ്റി,ആറ്റിങ്ങൽ ഗവൺമെൻറ് കോളേജിലെ അസോസിയേറ്റ് പ്രഭസർ അനിത, ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം റ്റി.ദിലീപ് കുമാർ, സതീഷ് ശർമ,സുഗുണൻ നായരുടെ ഭാര്യ ഗീത തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം എൻ.സുരേഷ് യോഗത്തിന് നന്ദിയും രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *