Breaking News

ആറ്റിങ്ങലിൽ കാട്ടുപന്നികളെ വെടി വെച്ച് കൊന്നു.

ആറ്റിങ്ങൽ: നഗരസഭ ഹെൽത്ത് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ പന്ത്രണ്ടാം തീയതി രാത്രി അംഗീകൃത വേട്ടക്കാരെ ഉപയോഗിച്ചു കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. നഗരസഭയിലെ നാലാം വാർഡായ പുല്ലുവിളയിലാണ് സംഭവം. വാമനപുരം നദിയോട് ചേർന്നു കിടക്കുന്ന കൃഷിയിടങ്ങളിൽ ആറു മാസത്തിലധികമായി കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കൂടാതെ രാത്രികാലങ്ങളിൽ സമീപത്തെ ജനവാസ മേഖലകളിലേക്ക് കടന്നെത്തുന്ന പന്നികൾ മനുഷ്യ ജീവനും ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പരാതിപ്പെട്ടു .

വൈൽഡ് ലൈഫ് വാർഡൻ്റെ ചുമതലയുള്ള നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പന്നികളെ വെടിവെക്കാൻ നിർദ്ദേശിക്കുകയായിരുന്നു . രാത്രിയിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രണ്ടു പന്നികളെ സംഘം വെടിവെച്ചു കൊന്നു. ചത്ത പന്നിയെ സർക്കാർ മാനദണ്ഡപ്രകാരം കുഴിച്ചുമൂടി. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ മുഹമ്മദ് റാഫി ജീവനക്കാരായ അജി, രാജീവ്, അജീഷ്കുമാർ തുടങ്ങിയവർ വേട്ടക്കാരോടൊപ്പം സംഘത്തിലുണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *