Breaking News

കേരള പദയാത്ര ഫെബ്രുവരി 3ന് ആറ്റിങ്ങലിൽ

ആറ്റിങ്ങൽ: ബി.ജെ.പി.സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ കാസർകോട് നിന്നും ജനവരി 27 ന് ആരംഭിക്കുന്ന കേരള പദയാത്ര ഫെബ്രുവരി 3ന് മൂന്നു മണിക്ക് ആറ്റിങ്ങൽ മാമത്ത് നിന്നും ആരംഭിച്ച് കല്ലമ്പലത്ത് സമാപിക്കും .പദയാത്രയോടനുബന്ധിച്ചുള്ള ആറ്റിങ്ങൽ മണ്ഡലം ബൂത്ത് ഭാരവാഹികളുടെ യോഗം കുടുകയുണ്ടായി. യോഗത്തിൻ്റെ ഉത്ഘാടനം ബി.ജെ.പി.സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് നിർവ്വഹിച്ചു. സന്തോഷ് ആറ്റിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. മലയിൻകീഴ് രാധാകൃഷ്ണൻ ,മണമ്പൂർ ദിലീപ്, വക്കം അജിത്, ഒറ്റൂർ മോഹൻദാസ്, രാജേഷ് മാധവൻ, എൻ.എസ്.രവി, ജനകകുമാരി എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *