Breaking News

ആറ്റിങ്ങലിൽ വി.വി.ഐ.പി വാഹനവ്യൂഹത്തെ അമിതവേഗത്തിൽ പിന്തുടർന്നു; കാർ ഡ്രൈവർ അറസ്റ്റിൽ

ഫയൽ ചിത്രം

ആറ്റിങ്ങൽ: വി.വി.ഐ.പി വാഹനവ്യൂഹത്തെ അമിതവേഗത്തിൽ പിന്തുടർന്ന കാർ ഡ്രൈവറെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അതിയന്നൂർ ആറാലുംമൂട് സ്വദേശിയായ മോഹനസൗധത്തിൽ ആനന്ദ് (44) ആണ് അറസ്റ്റിലായത്.

വി.വി.ഐ.പി വാഹനവ്യൂഹം ആറ്റിങ്ങൽ പതിനാറാം മൈൽ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് യാത്രതിരിക്കുമ്പോൾ, ഒരു കാർ അമിതവേഗത്തിൽ പിന്തുടരുന്നതായി പോലീസ് കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചു. തുടർന്ന് ആറ്റിങ്ങൽ പോലീസ് കച്ചേരി നടയിൽ വാഹനത്തെ തടഞ്ഞ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനുശേഷം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഡ്രൈവർ ആനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *