Breaking News

പ്രതിരോധ മേഖലയ്ക്ക് ഉണർവ്: ₹858 കോടിയുടെ കരാറുകൾ

₹858 കോടി പ്രതിരോധ കരാറുകൾ: ടുങ്കുസ്ക മിസൈൽ സംവിധാനവും പി-8ഐ വിമാന പരിശോധനയും

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന തിനായി പ്രതിരോധ മന്ത്രാലയം ₹858 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകൾ ഒപ്പുവെച്ചു. മാർച്ച് 27-ന് ന്യൂഡൽഹിയിലെ കർത്തവ്യ ഭവൻ-2ൽ നടന്ന ചടങ്ങിലാണ് കരാറുകൾ ഒപ്പുവെച്ചത്.

ഇതിൽ ഇന്ത്യൻ സൈന്യത്തിനായി ₹445 കോടി രൂപ വിലവരുന്ന ടുങ്കുസ്ക എയർ ഡിഫൻസ് മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ റഷ്യയിലെ JSC റോസോബൊറോൺഎക്സ്പോർട്ടുമായി ഒപ്പുവെച്ചു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെച്ചത്. വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഉൾപ്പെടെയുള്ള വ്യോമ ഭീഷണികളെ നേരിടുന്നതിൽ ഇന്ത്യയുടെ ബഹുനില എയർ ഡിഫൻസ് ശേഷി വർധിപ്പിക്കാൻ ഈ മിസൈൽ സംവിധാനം സഹായകരമാകും.

കൂടാതെ ഇന്ത്യ-റഷ്യ തന്ത്രപ്രധാന പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ഈ കരാർ വഴിയൊരുക്കും.
അതേസമയം, ഇന്ത്യൻ നാവികസേനയുടെ പി-8ഐ ദീർഘദൂര സമുദ്ര നിരീക്ഷണ വിമാനങ്ങളുടെ ഡിപ്പോ ലെവൽ പരിശോധനയ്ക്കായി ₹413 കോടി രൂപയുടെ കരാർ ബോയിംഗ് ഇന്ത്യ ഡിഫൻസ് പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പുവെച്ചു. “ബൈ ഇന്ത്യൻ” വിഭാഗത്തിൽ 100% സ്വദേശീയ ഉള്ളടക്കത്തോടെ നടപ്പാക്കുന്ന ഈ കരാർ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവെച്ചത്.

രാജ്യത്തിനുള്ളിലെ MRO (Maintenance, Repair and Overhaul) സൗകര്യങ്ങളിൽ തന്നെ പി-8ഐ വിമാനങ്ങളുടെ ഡിപ്പോ ലെവൽ പരിപാലനം ഉറപ്പാക്കുന്നതിനാണ് കരാർ ലക്ഷ്യമിടുന്നത്.
“ആത്മനിർഭർ ഭാരത്”യും “മേക്ക് ഇൻ ഇന്ത്യ”യും ലക്ഷ്യമാക്കിയുള്ള സർക്കാരിന്റെ പ്രതിബദ്ധതക്ക് അനുസൃതമായ ഈ രണ്ട് കരാറുകളും രാജ്യത്തിന്റെ പ്രതിരോധവും സമുദ്ര നിരീക്ഷണ ശേഷിയും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിലയിരുത്തുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *