Breaking News

മണമ്പൂരിൽ വീട്ടിനുള്ളിൽ കഴുത്തിൽ മുറിവേറ്റ് അവശനിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു

കല്ലമ്പലം: മണമ്പൂരിൽ വീട്ടിനുള്ളിൽ കഴുത്തിൽ മുറിവേറ്റ് അവശനിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു. മണമ്പൂർ ത്രീ-ആർ ഭവനിൽ രാജേന്ദ്ര ബാബു (70) ആണ് മരിച്ചത്.

ഓഗസ്റ്റ് 27ന് രാവിലെ 11 മണിയോടെയാണ് സംഭവം. രാജേന്ദ്ര ബാബുവിന്റെ ബന്ധുവാണ് വീട്ടിനുള്ളിൽ കഴുത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴുത്തിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചതിനെ തുടർന്നാണ് രക്തം വാർന്നതെന്നാണ് കല്ലമ്പലം പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ പറയുന്നത്. കിടപ്പുമുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പുകളോ മറ്റ് രേഖകളോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ കൂടുതൽ വ്യക്തത പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ഉണ്ടാകൂവെന്നും പോലീസ് വ്യക്തമാക്കി. രാജേന്ദ്ര ബാബു വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. വീട്ടിനോട് ചേർന്നുള്ള മറ്റൊരു വീട്ടിൽ ഭാര്യയും മകളും ചെറുമക്കളും താമസിക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *