
ഇംഗ്ലണ്ട് (കെന്റ്): ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനായി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം ഒരുങ്ങി. മാർച്ച് 3-ന് ചൊവ്വാഴ്ച കെന്റിലെ മെയ്ഡ്സ്റ്റോണിൽ വച്ച് ചടങ്ങുകൾ നടത്തപ്പെടും. പ്രവാസി ഭക്തർക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്ര ഭരണസമിതി നടത്തുന്നത്.
അന്നേദിവസം രാവിലെ 9 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ പൂജകൾക്ക് തുടക്കമാകും. തുടർന്ന് ദേവീപൂജയും സഹസ്രനാമ അർച്ചനയും നടക്കും. രാവിലെ 9.45-ന് പൊങ്കാല അടുപ്പിലേക്ക് അഗ്നിപകരും. ഉച്ചയ്ക്ക് 2.45-ന് പൊങ്കാല നിവേദ്യത്തോടെ മഹോത്സവത്തിന് പരിസമാപ്തിയാകും.
വിശേഷാൽ പൂജകൾക്ക് അഭിജിത്ത് തിരുമേനിയും താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വരനും നേതൃത്വം നൽകും. വെള്ളിയോട്ടില്ലം അദ്രിത് വാസുദേവ് സഹകർമികത്വം വഹിക്കും.
പൊങ്കാല ഇടാൻ ആഗ്രഹിക്കുന്ന ഭക്തർ 2026 ഫെബ്രുവരി 20-നകം രജിസ്ട്രേഷൻ നിർബന്ധമായും പൂർത്തിയാക്കണം. രജിസ്ട്രേഷനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്:
ക്ഷേത്ര വിലാസം: Kent Ayyappa Temple ,1 Northgate, Rochester, ME1 1LS, United Kingdom
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 07838170203, 07985245890, 07507766652, 07906130390, 07973151975
പ്രവാസി മലയാളികൾക്ക് ആത്മീയോത്സവത്തിന്റെ അനുഭവം സമ്മാനിക്കുന്ന ഈ പൊങ്കാല മഹോത്സവത്തിൽ വിശ്വാസികൾ വലിയ തോതിൽ പങ്കെടുക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. ഷാജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലി … - വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
ആറ്റിങ്ങൽ: 1995-ൽ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 1995 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആറ്റിങ്ങൽ പോലീസ് പിടികൂടി. കരവാരം വില്ലേജിലെ തോട്ടക്കാട് … - വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു
വർക്കല: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പിലാക്കിവരുന്ന സ്നേഹധാര പദ്ധതിയുടെ ഭാഗമായി … - ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക; നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് എൽഡിഎഫ്
പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി; കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യം നാവായിക്കുളം: ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക വിഷയം ചർച്ച ചെയ്യാൻ … - സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ
സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണം; രോഗങ്ങളും ദാരിദ്ര്യവും നിറഞ്ഞ കുടുംബത്തിന്റെ പ്രതീക്ഷയായി പാലക്കാട്ടുകാരി കോഴിക്കോട്: ട്രാക്കിൽ സ്വർണനേട്ടം. എന്നാൽ ജീവിതത്തിൽ … - വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ
വർക്കല: നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നീന്തൽ പരിശീലകനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം പുഞ്ചക്കരി … - നാവായിക്കുളത്ത് കേരളോത്സവം അട്ടിമറിക്കുന്നതായി ആരോപണം; അടിയന്തര യോഗം ആവശ്യപ്പെട്ട് എൽ.ഡി.എഫ്
കല്ലമ്പലം : നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കേരളോത്സവം സംഘടിപ്പിക്കാത്തതിനെച്ചൊല്ലി കോൺഗ്രസ് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ്. വിഷയം ചർച്ച ചെയ്യാൻ അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗം … - നാവായിക്കുളത്ത് പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം; ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് പ്രവർത്തനം തുടരുമെന്ന് മാനേജ്മെന്റ്
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ വെള്ളൂർക്കോണത്ത് പഴയ കശുവണ്ടി ഫാക്ടറിയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തി നെതിരെയാണ് പ്രദേശവാസികളുടെ പ്രതിഷേധം … - എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സമ്മാനം’ സിനിമയാകുന്നു; ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് 28 ന്
എറണാകുളം: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എസ്.കെ. പൊറ്റെക്കാട്ട് രചിച്ച ‘സമ്മാനം’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമായ ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 28 … - കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി
ജയിലർ 2 ആദ്യ പ്രദർശനം; അത്യാധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യയുമായി ഇ.വി.എം സിനിമാസ് കൊച്ചി: കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്ററായ കൊച്ചി ചുള്ളിക്കലിലെ … - കൊല്ലം ജില്ലാ ആശുപത്രി ലബോറട്ടറിയിൽ ജീവനക്കാരുടെ കുറവ്; പരിശോധനാഫലം കാത്ത് രോഗികൾ നീണ്ട ക്യൂവിൽ
രക്തസാമ്പിളുകൾ ശേഖരിക്കാനും പരിശോധനാഫലം നൽകാനും ഒരേയൊരു ജീവനക്കാരി; രോഗികൾക്ക് ദുരിതം കൊല്ലം: ജില്ലാ ആശുപത്രിയിൽ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന ലബോറട്ടറിയിൽ ആവശ്യത്തിന് …

