Breaking News

സിഎംഎ പരീക്ഷയിൽ ഉന്നതവിജയം:ഹരിപ്രിയയെ അനുമോദിച്ചു

ആറ്റിങ്ങൽ: സിഎംഎ പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയിച്ച ഹരി പ്രിയയെ എഐഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ലാ സെക്രട്ടറി പി. എസ്. ആന്റസ് പൊന്നാട അണിയിക്കുകയും മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.

ചടങ്ങിൽ സിപിഐ കരിച്ചിയിൽ ബ്രാഞ്ച് സെക്രട്ടറി ജഗൻ ജെ, അസിസ്റ്റന്റ് സെക്രട്ടറി വിഷ്ണു വി, എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി അരുൺ ചന്ദ്രൻ, പ്രസിഡന്റ് അഭിജിത് എന്നിവർ പങ്കെടുത്തു. ബ്രാഞ്ച് അംഗങ്ങളായ നിപിൻ കുമാർ, അമൽ എന്നിവരും സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ രംഗത്തെ മികവ് സമൂഹത്തിന് മാതൃകയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *