Breaking News

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി പൂജകൾ ഭക്തിസാന്ദ്രമായി

ലണ്ടൻ/ കെന്റ്: കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് പ്രത്യേക പൂജകളും ഹോമങ്ങളും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. സെപ്റ്റംബർ 14ന് നടന്ന ചടങ്ങുകളിൽ നിരവധി ഭക്തർ നേരിട്ടും ഓൺലൈനായും പങ്കെടുത്തു.

രാവിലെ ക്ഷേത്രം തുറന്നതോടെ നിർമാല്യ ദർശനം, അഭിഷേകം, മലർ നിവേദ്യം, ഉഷഃപൂജ എന്നിവ നടന്നു. തുടർന്ന് സൂര്യ കാലടി മഹാഗണപതി ഹോമം ഭക്തിപൂർവം നടത്തി. ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠ നടത്തിയ തന്ത്രി ബ്രഹ്മശ്രീ സൂര്യ കാലടി മന സൂര്യൻ ജയസൂര്യ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വ ത്തിലായിരുന്നു ചടങ്ങുകൾ.

രാവിലെ 10ന് കലശപൂജയും 11ന് കലശാഭിഷേകവും നടന്നു. തുടർന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം അടച്ചു.
വൈകുന്നേരം ക്ഷേത്രം വീണ്ടും തുറന്നതോടെ പ്രത്യേക ദീപാരാധന നടന്നു. അത്താഴപൂജ, അപ്പം മൂടൽ തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം രാത്രി 9 മണിയോടെ ക്ഷേത്രം അടച്ചു.

വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ അന്നദാനവും ഒരുക്കിയിരുന്നു. ക്ഷേത്ര ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *