
വർക്കല: ടെലിഫോൺ എക്സ്ചേഞ്ച് റോഡിന് സമീപം ജി.എസ്. വില്ലയിൽ ആർ.വി. കുറുപ്പിന്റെ മകൻ ഗിരീഷ് (53) ഖത്തറിൽ മരണപ്പെട്ടു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 21 ദിവസമായി ചികിത്സയിലായിരുന്ന ഗിരീഷിന്റെ അന്ത്യം ഇന്ന് പുലർച്ചെയായിരുന്നു.
ക്രിക്കറ്റ്, ബാഡ്മിന്റൺ താരമായിരുന്ന ഗിരീഷ് കായികരംഗത്ത് സ്വന്തമായി തൊഴിൽമേഖല കണ്ടെത്തി പ്രവർത്തിച്ചുവരികയായിരുന്നു.
ഭാര്യയോടൊപ്പം ഇരുപതു വർഷത്തിലധികമായി ഖത്തറിലാണ് താമസം. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ചയോടെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. സംസ്കാരചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കും
ഭാര്യ: ഷഹന. മാതാവ്: വിജയ വി. കുറുപ്പ്. സഹോദരൻ: സതീഷ് വി. (ഖത്തർ).

