Breaking News

കല്ലറ സ്വദേശിനി ഡോ.രേഷ്മ രാജൻ മാർത്തോമ്മാ ഭദ്രാസന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ഫിലാഡൽഫിയ: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന കൗൺസിലിലേക്ക് (2026–2029) സൗത്ത് ഈസ്റ്റ് റീജിയനെ പ്രതിനിധീകരിച്ച് ഡോ. രേഷ്മ രാജൻ തിരഞ്ഞെടുക്കപ്പെട്ടു. മേയ് 29, 30 തീയതികളിൽ ന്യൂജേഴ്‌സിയിലെ ഉള്ളി മാർത്തോമ്മാ സെന്ററിൽ നടന്ന ഭദ്രാസന വാർഷിക അസംബ്ലി തിരഞ്ഞെടുപ്പിലാണ് രേഷ്മ രാജൻ വിജയിച്ചത്. ആദ്യമായാണ് അസംബ്ലി കൗൺസിലിലേക്ക് രേഷ്മ തിരഞ്ഞെടുക്കപ്പെടുന്നത്.

തിരുവനന്തപുരത്തെ കല്ലറ സ്വദേശിനിയായ ഡോ. രേഷ്മ രാജൻ മാർത്തോമ്മാ സഭയുടെ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമാണ്. യുവജന പ്രസ്ഥാനങ്ങൾ, ലേഡീസ് ലീഗ് പ്രവർത്തനങ്ങൾ, സൺഡേ സ്കൂൾ അധ്യാപനം എന്നിവയിലൂടെ സഭയുടെ ആത്മീയവും സാംസ്കാരികവുമായ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ്.

നിലവിൽ ഫിലാഡൽഫിയ ക്രിസ്റ്റോസ് മാർത്തോമ്മാ ഇടവകാംഗമായ ഇവർ സൺഡേ സ്കൂൾ അധ്യാപിക, യുവജന ഫെലോഷിപ്പ് വൈസ് പ്രസിഡന്റ്, പ്രയർ ഗ്രൂപ്പ് പ്രവർത്തക, എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓൺ ഇന്ത്യൻ ചർച്ച് പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സഭാതലത്തിലും സമൂഹതലത്തിലും നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

കേരള സർവകലാശാലയ്ക്ക് കീഴിലുള്ള മാർത്തോമ്മാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന്ഇലക്ട്രോണിക്സിൽ ഒന്നാം റാങ്കോടെ ബി.എസ്.സി ബിരുദവും, തുടർന്ന് ടെക്നോളജിയിൽ നിന്ന് (പി.എച്ച്.ഡി) ഉയർന്ന ബിരുദവും നേടിയിട്ടുണ്ട്.

ഗവേഷണ രംഗത്ത് മികച്ച സംഭാവനകൾ നൽകിയിട്ടുള്ള രേഷ്മ രാജൻ, നിലവിൽ ഡോക്ടറൽ ഗവേഷണവുമായി ബന്ധപ്പെട്ട മേഖലകളിലും പ്രവർത്തിച്ചുവരുന്നു.മെഡിക്കൽ ഉപകരണങ്ങളുടെ എഫ്.ഡി.എ. നിയമനിർമാണവുമായി ബന്ധപ്പെട്ട ഗവേഷണ രംഗത്തും സജീവമായ ഡോ. രേഷ്മ രാജന് ഈ തിരഞ്ഞെടുപ്പ് വലിയ അംഗീകാരമായി മാറിയിരിക്കുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *