
“സൺ ഓഫ് അലിബാബാ നാൽപ്പത്തൊന്നാമൻ” എന്ന ചിത്രത്തിനു ശേഷം നജീബ് അലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ” വംദൈ ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
ഫിലിം ഫോർട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിര്‍മ്മിക്കുന്ന
ഹോറർ,ഡ്രാമ ചിത്രമായ “വംദൈ ” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 12-12-2020 ന് ഉച്ചക്ക് 12-12 ന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രൊളറായ ബാദുഷ തൻ്റെ ഫെയ്ബുക്ക് ഇൻസ്റ്റഗ്രാം പേജിലൂടെയാണ് റിലീസ് ചെയ്യതത്.ഒപ്പം, സംവിധായകരായ അജയ് വാസുദേവ് , സന്തോഷ് വിശ്വനാഥ് (വൺ) ഒമർ ലുലു എന്നിവരും പ്രശസ്ത താരങ്ങളായ ആൻസൻ പോൾ , നമിതാ പ്രമോദ് ,ഹരീഷ് കണാരൻ , ധർമ്മജൻ , ഗിന്നസ് പക്രു , ബിനീഷ് ബാസ്റ്റിൻ , വിനോദ് കോവൂർ, ഷാജു നവോദയ,ബാലാജി ശർമ്മ , ശ്രീജിത്ത് രവി , ജുനൈദ് ശൈഖ്,സംവിധായകന് ടോം ഇമ്മട്ടി തുടങ്ങിയവരും തങ്ങളുടെ ഫേസ് ബുക്ക് പേജീലൂടെ പ്രകാശനം ചെയ്തു. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച ഈ ചിത്രത്തിൻ്റെ ഗാനരചന എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിര്‍വ്വഹിക്കുന്നു. സഹസംവിധാനം- ഫൈറൂസ് കമറുദ്ധീന്‍, പി ആർ ഒ-എ.എസ് ദിനേശ്.
- എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സമ്മാനം’ സിനിമയാകുന്നു; ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് 28 ന്
- കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി
- ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’; പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രദർശനത്തിന്
- ജയരാജ് വാര്യർ പ്രധാന വേഷത്തിൽ; ‘പ്രശാന്തേട്ടന്റെ മീശ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- എം. പത്മകുമാർ ബോളിവുഡിലേക്ക്; സണ്ണി ഡിയോളിന്റെ ‘സൂര്യ’ ഫസ്റ്റ് ലുക്ക് പുറത്ത്
- യാഥാർഥ്യത്തിന്റെ പശ്ചാത്തലത്തിൽ ‘ദായ്റ’; ത്രില്ലർ അനുഭവമൊരുക്കി മേഘ്ന ഗുൽസാർ
- ശ്രീനാഥ് ഭാസി നായകനാകുന്ന ‘കറക്കം’ മെയ് 28ന് തിയേറ്ററുകളിൽ
- അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ ‘ഒഴിയാതെ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വിജയുടെ ‘ജനനായകൻ’ സിനിമയുടെ ദൃശ്യങ്ങൾ പങ്കുവെച്ചാൽ കർശന നിയമനടപടി