
ചെന്നൈ: നടൻ വിജയ് അഭിനയിക്കുന്ന അവസാന ചിത്രം ‘ജനനായകൻ’ സംബന്ധിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചോർന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് സിനിമയുടെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. ചോർന്ന ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുക, കാണുക, സൂക്ഷിക്കുക, ഫോർവേഡ് ചെയ്യുക, ഷെയർ ചെയ്യുക, അപ്‌ലോഡ് ചെയ്യുക എന്നിവയൊക്കെ ക്രിമിനൽ കുറ്റമാണെന്നും കുറ്റക്കാർക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.
സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ കെവിഎൻ പ്രൊഡക്ഷൻസ് പറഞ്ഞു: “ജനനായകൻ’ സിനിമയുടെ നിർമ്മാതാക്കളും പകർപ്പവകാശ ഉടമകളും ഞങ്ങളാണ്. സിനിമയിലെ ചില ദൃശ്യങ്ങൾ, ചിലപ്പോൾ മുഴുവൻ സിനിമ തന്നെ, അനധികൃതമായി കൈവശപ്പെടുത്തി പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഗുരുതരമായ ഡിജിറ്റൽ പൈറസിയാണ്.”
വാട്ട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ്, യൂട്യൂബ്, വെബ്സൈറ്റുകൾ, ടോറന്റുകൾ തുടങ്ങിയ ഏത് മാധ്യമത്തിലൂടെയും ഇത്തരത്തിലുള്ള ചോർന്ന ഉള്ളടക്കം പങ്കുവെക്കുന്നത് പകർപ്പവകാശ നിയമലംഘനവും ക്രിമിനൽ കുറ്റവുമാണെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.

ഡിജിറ്റൽ പ്രവർത്തനങ്ങൾ എല്ലാം ട്രെയ്‌സ് ചെയ്യാൻ കഴിയുന്നതാണെന്നും ഇതിനകം ഫോറൻസിക് അന്വേഷണങ്ങൾ ഉൾപ്പെടെ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അവർ അറിയിച്ചു. കുറ്റക്കാരെതിരെ സിവിൽ, ക്രിമിനൽ കേസുകൾ യാതൊരു വിട്ടുവീഴ്ചയും കൂടാതെ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
“ഇത്തരത്തിലുള്ള ചോർന്ന ദൃശ്യങ്ങളുമായി യാതൊരു തരത്തിലുള്ള ഇടപെടലും നടത്തരുത്. ആരെങ്കിലും ഇത് ലഭിച്ചാൽ തുറക്കാതെയും സൂക്ഷിക്കാതെയും ഉടൻ ഡിലീറ്റ് ചെയ്യുക,” എന്നതാണ് നിർമ്മാതാക്കളുടെ അഭ്യർത്ഥന.

വിജയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജനനായകൻ’ ചിത്രത്തിലെ ഏകദേശം അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പ്, അതിൽ നായകന്റെ ഇന്റ്രോ സീനും ഒരു ഗാനഭാഗവും ഉൾപ്പെട്ടതായി കരുതപ്പെടുന്ന ദൃശ്യങ്ങൾ, സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതായാണ് വിവരം. സംഭവത്തിൽ സിനിമാ മേഖലയിൽ ആശങ്കയും പ്രതിഷേധവും ഉയർന്നിരിക്കുകയാണ്. നിരവധി നിർമ്മാതാക്കളും സംവിധായകരും ‘ജനനായകൻ’ ടീമിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …