
റിയാസ് ഖാന് – അനീഷ് ജെ കരിനാട് ടീമിന്റെ പുതിയ ത്രില്ലര്‍ സിനിമയായ സസ്പെന്‍സ് കില്ലര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. റിയാസ് ഖാനൊപ്പം പോസ്റ്റര്‍ പ്രകാശനം നടത്തിയ മോഹന്‍ലാല്‍ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലും പ്രസിദ്ധീകരിച്ചു. ജെ.പി.എസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജോസുകുട്ടി പാലായും ആന്റണി കുമ്പളയും ചേര്‍ന്നാണ് സസ്പെന്‍സ് കില്ലര്‍ നിര്‍മ്മിയ്ക്കുന്നത്.
റിയാസ് ഖാന് സൂപ്പര്‍ ആക്ഷന്‍ ഹീറോ ആയി അഭിനയിക്കുന്ന സസ്പെന്‍സ് കില്ലറിന്റെ രചനയും സംവിധാനവും അനീഷ് ജെ കരിനാട് നിര്‍വഹിച്ചു. മാഫിയ ശശിയാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. ഉത്പല്‍ വി നായനാര്‍ ഛായാഗ്രഹണം നടത്തി.
റിയാസ് ഖാന് ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന മാസ് എന്റര്‍ടെയ്നറാണ് സസ്പെന്‍സ് കില്ലര്‍. റിയാസ് ഖാന്റെ പുതിയ മുഖമാവും ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലെത്തുന്നത്. ഈ സിനിമയിലെ റിയാസ് ഖാന്റെ ആക്ഷന്‍ ഹീറോ ഇമേജ് സിനിമാ മേഖലയില്‍ ഇതിനോടകംതന്നെ ചര്‍ച്ചയായിട്ടുണ്ട്.
രണ്ട് സ്റ്റണ്ട് സീനുകളും പാര്‍ട്ടി ഡാന്‍സും ഐറ്റം ഡാന്‍സും ജീപ്പ് ചെയ്സിങ്ങുമൊക്കെയായി പ്രേക്ഷകരെ ഹരംകൊള്ളിക്കുന്ന ത്രില്ലറാകും ഈ ചിത്രം. സൂപ്പര്‍ താരം മോഹന്‍ലാല്‍ പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകംതന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ചിത്രീകരണവും എഡിറ്റിങ്ങും പൂര്‍ത്തിയാക്കി ഡബ്ബിംഗ് അവസാനഘട്ടത്തിലുള്ള ചിത്രം 2021-ല്‍ തീറ്ററുകള്‍ തുറക്കുന്നതോടെതന്നെ പ്രേക്ഷകരിലെത്തും.
എഡിറ്റര്‍: ഹാഷിം, സംഗീതം: ഷാനോ ജോര്‍ജ്ജ് ഫ്രാന്‍സിസ്, ഗാനരചന: അനീഷ് ജെ കരിനാട്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ദീപു ശിവദീപം, പി.ആര്.ഒ: എ.എസ് പ്രകാശ്, കൊറിയോഗ്രാഫി: മനോജ് ഫിഡാക്, ജസ്റ്റിന്, ആര്‍ട്ട്: പ്രതീഷ്, മേയ്ക്കപ്പ്: അനില്‍ നേമം, കോസ്റ്റിയൂംസ്: വിഷ്ണു, തീം മ്യൂസിക്: ജയ്സണ്‍ മോറിസ്, സ്റ്റില്‍സ്: അഭിലാഷ്, ഡിസൈന്‍സ്: രഞ്ജിത്ത് മാഗ്നസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
സസ്പെന്‍സും ത്രില്ലിങും നിറഞ്ഞ സസ്പെന്‍സ് കില്ലറിലെ പ്രധാന കഥാപാത്രങ്ങളെ റിയാസ് ഖാന്, ഗണേഷ് കുമാര്‍, ചാലി പാല, കൊച്ചു പ്രേമന്, പൂജപ്പുര രാധാകൃഷ്ണന്, കനകലത, ജോസുകുട്ടി പാല, ആന്‍ണി, ഫെസ്സി, റിയ, ചിത്ര, വിദ്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
- എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സമ്മാനം’ സിനിമയാകുന്നു; ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് 28 ന്

- കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി

- ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’; പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രദർശനത്തിന്

- ജയരാജ് വാര്യർ പ്രധാന വേഷത്തിൽ; ‘പ്രശാന്തേട്ടന്റെ മീശ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

- എം. പത്മകുമാർ ബോളിവുഡിലേക്ക്; സണ്ണി ഡിയോളിന്റെ ‘സൂര്യ’ ഫസ്റ്റ് ലുക്ക് പുറത്ത്
