ഐശ്വര്യവും ചൈതന്യവും ലോകത്തിൽ പരത്തി സാരസർവ്വസ്വമായി ചരിത്രത്തിൽ നിറഞ്ഞ് നിൽക്കാൻ പൗർണ്ണമിക്കാവിൽ നടന്ന മഹാകാളികായജ്ഞത്തിന് കഴിഞ്ഞു..

ഓം ഹ്രീം ബംബടുകായ
ആ പത് ഉദ്ധാരണായ
ഗുരുകുടുകടു കായ ഹ്രീം ഓം സ്വാഹ…..
അഗ്നിയുടെ ആത്മീയനുഭൂതിയിൽ മഹാമായയും രാജരാജേശ്വരിയും ത്രിഭുവന പരിപാല കയുമായ ദക്ഷിണ കാളിയെ മഹാകാളികായാഗഭൂവിലേക്ക് ആവാഹിച്ചു യഞ്ജകുണ്ഡത്തി ലേക്ക് അഗ്നി തെളിയിച്ച് ആരംഭിച്ച മഹാകാളികാ യാഗം. ഐശ്വര്യവും ചൈതന്യവും ലോകത്തിൽ പരത്തി സാരസർവ്വ സ്വമായി ചരിത്രത്തിൽ നിറഞ്ഞ് നിൽക്കാൻ പൗർണ്ണമിക്കാവിൽ നടന്ന മഹാകാളികായജ്ഞ ത്തിന് കഴിഞ്ഞു. മനുഷ്യ കുലത്തിന്റെ വിശദീകരിക്കാൻ കഴിയാത്ത സനാതന സംസ്കാരിക പൈത്യകത്തെ നിയോഗമെന്നോണം ഭൂമിയിൽ ദേവതകളാൽ അവതരിക്കപെട്ട മഹായാഗം. സാമൂഹിക രാഷ്ട്രീയ സാമ്പത്തീക ജാതി മത പരിഗണനകളില്ലാതെ സമൂഹത്തിന്റെ മൊത്തം ഉന്നതി ലക്ഷ്യ മാക്കി കൊണ്ട് നടന്നമഹത് കർമ്മം. സർവ്വഭാഗ്യത്തിനും പ്രസാദമായി സവിശേഷ സിദ്ധിയുള്ള ഹവിസ്സ് നുകരാൻ ആയിരക്കണ ക്കിന് ഭക്തജനങ്ങൾക്ക് പൗർണ്ണമിക്കാവിലമ്മ നൽകിയ നൈവേദ്യം.
അതൃന്തം ക്ലേശം നിറഞ്ഞതും സങ്കീർണ്ണമായതുമായ തന്ത്രമന്ത്രസ്വര പ്രയോഗങ്ങളിലൂടെ ഊഹം, ഊഷാണി എന്നീ മന്ത്ര ഭാഗങ്ങളിലൂടെയും, നിഗൂഡത നിറഞ്ഞതും, കുലയോഗ്യമായതും വൈദീകതയും, കൗളവും സമന്വയിച്ച മന്ത്രങ്ങളിലൂടെ ദക്ഷിണ കാളിയായ മഹാമായയെ യാഗ ഭൂവിലേക്ക് ആവാഹിച്ചു കുടിയിരുത്തി.
ആ യജ്ഞ തെളിച്ചത്തിലമ്മ സർവ്വ ദേവീ ദേവൻമ്മാരൊടൊപ്പം ഹവിസ്സ് സ്വീകരിച്ചു, ആനന്ദ നൃത്തമാടി. ഓരോ ഭക്തരുടെ മനസ്സിലും ഭക്തിയുടെയും, മുക്തിയുടെയും സർവ്വാനന്ദം അലയടിപ്പിച്ച മഹാകാളികായാഗം, സർവ്വ യജ്ഞങ്ങളുടെയും കൂടിച്ചേരലുകൾ കൂടിയായി.
നിത്യം നൈമത്തീകം, കാമ്യം, എന്നിവകൂടാതെ ബ്രഹ്മയജ്ഞം, പിത്യ യജ്ഞം, ഭൂതയഞ്ജം, ന്യായ യജ്ഞം, എന്നിവയുടെ സംഗമം കൂടിയായി മഹാകാളികായാഗം പിതൃമോക്ഷ പരിഹാരമായി. ആചാര്യൻമ്മാർക്ക് ഇത് കർമ്മ യജ്ഞവും , ജപയജ്ഞവും ആയി ഭവിക്കുമ്പോൾ യാഗത്തിൽ പങ്കെടുത്ത ഭക്തർക്ക് ധ്യാന യജ്ഞവും , ജ്ഞാനയജ്ഞവുമായി തീർന്നു. അങ്ങിനെ പഞ്ചയജ്ഞഭാവമായി ഭവിച്ചു മഹാകാളികാ യാഗം.
അകുലം ശിവ ഇത്യുക്‌തം കുലം ശക്‌തി പ്രകീർത്തതേ ..
കുലാ അകുലാ അനുസന്ധാന
നിപുണ കൗള പ്രിയേ …
സഹസ്രാര മാകുന്ന ശിവനും മൂലാധാരമാകുന്ന കുല ശക്തി ദേവിയും തമ്മിലുള്ള യോഗാമൃതം നടത്തുന്നവൻ ആരോ അവൻ കൗളൻ ആകുന്നു. ഇവിടെ ചെളിയിലും ചന്ദനത്തിലും പുത്രനിലും ശത്രുവിലും ശ്മശാനത്തിലും ഭവനത്തിലും . പുല്ലിലും ഒരു ഭേദവും കൂടാതെ ദേവിയെ ദർശിച്ചു ആ ആനന്ദാനുഭൂതിയിൽ പരിലസിക്കുന്ന അഹോര രൂപങ്ങളാകുന്ന അഹോരികളെത്തിയ പൗർണ്ണമിക്കാവ് അഹോര സന്യാസങ്ങളുടെ ആശീർവാദവും അവിടെത്തിയ ഭക്തജനങ്ങൾക്കു ലഭിച്ചു..
- വായനാദിനത്തിലെ ഒരു അനുഭവക്കുറിപ്പ് അഡ്വ. ബി. സത്യൻ (മുൻ എം.എൽ.എ.)
വായന മരിക്കുന്നില്ല. വായിക്കാൻ മനസ്സുള്ളവർക്ക് പുസ്തകങ്ങൾ എവിടെയും കൂട്ടായ്മയും ആശ്വാസവും വിജ്ഞാനവും പകരും. അത്തരത്തിൽ … - റഫി ഗാനങ്ങളുടെ മാധുര്യം ഇനി തലസ്ഥാനത്തും മുഹമ്മദ് റഫി ഫൗണ്ടേഷൻ തിരുവനന്തപുരം ചാപ്റ്റർ രൂപീകൃതമായി
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ ഇന്ത്യൻ ഗായകനായ മുഹമ്മദ് റഫിയുടെ … - ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; പുതിയ ചിത്രത്തിന്റെ സോങ് റെക്കോർഡിങ് ആരംഭിച്ചു
കൊച്ചി: പ്രമുഖ ഛായാഗ്രാഹകനായ സാദത്ത് സൈനുദ്ദീൻ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സോങ് … - മധ്യവേനല്‍ അവധി ; ശിവഗിരിയില്‍ വിദ്യാര്‍ത്ഥികളും ഭക്തരും ഒഴുകിയെത്തുന്നു
ശിവഗിരി: മധ്യവേനല്‍ അവധി ആരംഭിച്ചതോടെ ശിവഗിരി തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് വിദ്യാര്‍ത്ഥികളും ഭക്തജനങ്ങളും ഒഴുകിയെത്തുന്നു. കഴിഞ്ഞ ദിവസങ്ങളിലായി … - ദക്ഷിണകാശിയിലെ ചക്രതീർത്ഥ കുളം സാമൂഹ്യവിരുദ്ധരുടെ താവളം; മാലിന്യവും മദ്യപാനവും കാരണം ഭക്തർ ദുരിതത്തിൽ
മാലിന്യമുക്ത നഗരസഭയ്ക്കുള്ള ദേശീയ ബഹുമതി നേടിയ വർക്കല നഗരസഭയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിലാണ് ഈ …