
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ ഇന്ത്യൻ ഗായകനായ മുഹമ്മദ് റഫിയുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന മുഹമ്മദ് റഫി ഫൗണ്ടേഷന്റെ പുതിയ ചാപ്റ്റർ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷന്റെ തിരുവനന്തപുരം ചാപ്റ്ററിന്റെ ഔദ്യോഗിക രൂപീകരണം ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിലെ “പാട്ടിന്റെ കൂട്ടുകാർ” ഓഫീസിൽ നടന്ന വിപുലമായ യോഗത്തിൽ നടന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി.എം. ഹാഷിർ അലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ഡോ. വേണുഗോപാലൻ നായർ, വൈസ് പ്രസിഡന്റുമാരായ പനച്ചമൂട് ഷാജഹാൻ, ഷിബു അമ്പലമുക്ക്, മുഹമ്മദ് കോയ കോഴിക്കോട്, നൂറുൽ ഹസൻ എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് റഫിയുടെ മകൻ ഷാഹിദ് റഫി വീഡിയോ കോളിലൂടെ യോഗത്തിൽ പങ്കെടുത്ത് പ്രവർത്തകർക്കും സംഗീതാസ്വാദകർക്കും ആശംസകൾ നേർന്നു.
മുഹമ്മദ് റഫിയുടെ സംഗീത പൈതൃകം പുതുതലമുറയിലേക്ക് കൈമാറുകയും അദ്ദേഹത്തിന്റെ ഗാനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം ചാപ്റ്റർ രൂപീകരിച്ചത്. യോഗത്തിൽ പുതിയ ഭരണസമിതിയും തെരഞ്ഞെടുത്തു.

ഡോ. വേണുഗോപാലൻ നായരെ രക്ഷാധികാരിയായി തെരഞ്ഞെടുത്തപ്പോൾ ബാബ അലക്സാണ്ടർ പ്രസിഡന്റായും നയാസ് ഇല്യാസ് ജനറൽ സെക്രട്ടറിയായും അഡ്വ. സുനിൽ ആറ്റുകാൽ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. പനച്ചമൂട് ഷാജഹാനും ലക്ഷ്മിയും വൈസ് പ്രസിഡന്റുമാരും ഷിബു അമ്പലമുക്ക്, നൂറുൽ ഹസൻ എന്നിവർ സെക്രട്ടറിമാരുമായും കരുൺ പി.ആർ.ഒയായും ചുമതലയേറ്റു.
സംഗീത-സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. നഗരത്തിലെ റഫി പ്രേമികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഫി സംഗീത നിശകൾ, യുവഗായകർക്കായ മത്സരങ്ങൾ, സംഗീത പഠന ക്ലാസുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു.
കോഴിക്കോട്, കൊല്ലം ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഫൗണ്ടേഷൻ ചാപ്റ്ററുകളുമായി സഹകരിച്ച് സംസ്ഥാനതല പരിപാടികൾക്കും തിരുവനന്തപുരം ചാപ്റ്റർ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. റഫി സാഹിബിന്റെ ഗാനമാധുര്യം തലമുറകൾക്ക് കൈമാറുന്ന സാംസ്കാരിക കൂട്ടായ്മയായിരിക്കും ഈ സംരംഭമെന്ന് പ്രസിഡന്റ് ബാബ അലക്സാണ്ടർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …