
മാലിന്യമുക്ത നഗരസഭയ്ക്കുള്ള ദേശീയ ബഹുമതി നേടിയ വർക്കല നഗരസഭയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിലാണ് ഈ മഹാക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നത്. എന്നാൽ കുളത്തി ന്റെ പരിസരം മുഴുവൻ മാലിന്യക്കൂമ്പാരമായി മാറിയിരി ക്കുകയാണ്.
വർക്കല: ഭാരതത്തിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന വർക്കലയിൽ ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ പവിത്രമായ ചക്രതീർത്ഥ ക്ഷേത്രക്കുളം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയെന്ന പരാതിയുമായി നാട്ടുകാരും ഭക്തരും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഈ പുണ്യതീർത്ഥ കുളവും അതിന്റെ പരിസരവും മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരു ടെയും കേന്ദ്രമായി മാറിയിരിക്കുക യാണെന്നാണ് ആരോപണം. ക്ഷേത്രക്കുളത്തിലെത്തുന്ന ഭക്തർക്ക് മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.

മാലിന്യമുക്ത നഗരസഭയ്ക്കുള്ള ദേശീയ ബഹുമതി നേടിയ വർക്കല നഗരസഭയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിലാണ് ഈ മഹാക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നത്. എന്നാൽ കുളത്തിന്റെ പരിസരം മുഴുവൻ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്.
അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ചില തൊഴിലാളികളും സഞ്ചാരികളും കുളത്തിന്റെ കൽപ്പടവുകൾ കൈയ്യേറി മദ്യപിക്കുന്നത് പതിവായിക്കഴിഞ്ഞു. മദ്യപിച്ചതിന് ശേഷം കുപ്പികൾ കുളത്തിലേക്ക് തന്നെ വലിച്ചെറിയുന്നതിനാൽ തീർത്ഥാടകർക്ക് കുളത്തിൽ ഇറങ്ങാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വേനൽക്കാലം ശക്തമായതോടെ പ്രദേശവാസികളും ഭക്തരും കുളത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ കുളത്തിന്റെ പരിസരം മലമൂത്ര വിസർജനം മൂലം മലിനമാണ്. ഇതിനൊപ്പം, രാത്രികാലങ്ങളിൽ ചില സാമൂഹ്യവിരുദ്ധർ കുളത്തിൽ പരസ്യമായി മദ്യപിക്കുകയും മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുകയും ചെയ്യുന്നത് നിത്യസംഭവമാണെന്ന് പരിസരവാസികൾ പറയുന്നു.

ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങളെ ചൂണ്ടയിട്ട് പിടിക്കുന്നത് നിരോധിച്ചിരിക്കുകയാണെന്നുള്ള ദേവസ്വം ബോർഡിന്റെ നിർദ്ദേശം നിലനിൽക്കവേ, സാമൂഹ്യവിരുദ്ധർ നിയമലംഘനം തുടരുകയാണെന്നാണ് പരാതി. ദേവസ്വം ബോർഡ് അധികൃതരുടെ മൂക്കിൻതുമ്പിൽ തന്നെയാണ് ഇത്രയും വലിയ അനാസ്ഥ നടക്കുന്നത്.
കുളത്തിന് ചുറ്റും മതിയായ വെളിച്ചം ഉറപ്പാക്കാൻ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ഭക്തരുടെ ദീർഘകാല ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. രാത്രികാലങ്ങളിൽ ഇരുട്ടിൻ്റെ മറവിലാണ് സാമൂഹ്യവിരുദ്ധർ ഇവിടെ താവളമൊരുക്കുന്നതിനാൽ രാത്രിയിൽ സഞ്ചാരികൾക്കും സുരക്ഷാ ഭീഷണി ഉയരുന്നുണ്ട്. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ഈ പുണ്യസ്ഥലത്തിന്റെ പവിത്രത സംരക്ഷിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും, ക്ഷേത്രക്കുളത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് സുരക്ഷയും വെളിച്ചവും ഉറപ്പാക്കണമെന്നും ഭക്തജനങ്ങളും പരിസരവാസികളും ആവശ്യപ്പെട്ടു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. ഷാജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം … - വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
ആറ്റിങ്ങൽ: 1995-ൽ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 1995 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആറ്റിങ്ങൽ പോലീസ് പിടികൂടി. കരവാരം വില്ലേജിലെ … - വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു
വർക്കല: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പിലാക്കിവരുന്ന സ്നേഹധാര പദ്ധതിയുടെ … - ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക; നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് എൽഡിഎഫ്
പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി; കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യം നാവായിക്കുളം: ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക വിഷയം ചർച്ച … - സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ
സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണം; രോഗങ്ങളും ദാരിദ്ര്യവും നിറഞ്ഞ കുടുംബത്തിന്റെ പ്രതീക്ഷയായി പാലക്കാട്ടുകാരി കോഴിക്കോട്: ട്രാക്കിൽ സ്വർണനേട്ടം. എന്നാൽ …