Breaking News

ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; പുതിയ ചിത്രത്തിന്റെ സോങ് റെക്കോർഡിങ് ആരംഭിച്ചു

കൊച്ചി: പ്രമുഖ ഛായാഗ്രാഹകനായ സാദത്ത് സൈനുദ്ദീൻ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സോങ് റെക്കോർഡിങ് കൊച്ചിയിൽ ആരംഭിച്ചു. വില്യം ആൻഡ് കേയ്റ്റ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് എം.എ. നിഷാദ് കഥയും തിരക്കഥയും ഒരുക്കുന്നു.

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം തെന്നിന്ത്യയിലെ ഒരു സൂപ്പർതാരവും അഭിനയിക്കുന്ന ചിത്രം പാൻ ഇന്ത്യൻ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയായി സംഗീതസംവിധായകൻ ജെറി അമൽദേവ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് എത്തുന്നതാണ്. നാലു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം എം.ജി. ശ്രീകുമാറും ജെറി അമൽദേവും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ജുബിൻ ജേക്കബാണ് സംഭാഷണം ഒരുക്കുന്നത്. അനിൽ വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *