Breaking News

എന്റെ കേരളം മെഗാ പ്രദർശന വേദിയിലെ സെൽഫി കോർണർ ജനപ്രിയ ഇടമാകുന്നു

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ ത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ പ്രദർശന വേദിയിലെ സെൽഫി കോർണർ ജനപ്രിയ ഇടമാകുന്നു. പബ്ലിക് റിലേഷൻ വകുപ്പ് ഒരുക്കിയ എന്റെ കേരളം പവലിയനിലാണ് സെൽഫി കോർണർ സ്ഥാപിച്ചിരിക്കുന്നത്. സ്റ്റാളിൽ സന്ദർശനത്തിനെത്തിയ മന്ത്രിമാർക്കൊപ്പം സെൽഫിയെടുക്കാനും ആളുകൾ മറന്നില്ല. ഉദ്ഘാടന ചടങ്ങിന് ശേഷം സ്റ്റാളുകൾ സന്ദർശിക്കാൻ എത്തിയതായിരുന്നു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലും. ജില്ലാ കലക്ടർ നവ്ജ്യോത് ഖോസയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറുമടക്കമുള്ള ജില്ലാ ഭരണകൂടവും തങ്ങളുടെ സെൽഫിയിലൂടെ ഒറ്റ ഫ്രെയിമിൽ നിരന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *