
ജിതിൻ രവി, പ്രീതി രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാ ക്കി അരുൺ രാജ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കു ന്ന ” മുട്ടുവിൻ തുറക്കപ്പെടും “എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, പ്രമുഖ ചലച്ചിത്ര താരം ഷൈൻ ടോം ചാക്കോ റിലീസ് ചെയ്തു. സംവിധായകൻ അരുൺ രാജ്, നായിക പ്രീതി രാജേന്ദ്രൻ , കൊച്ചുമോൻ, പ്രൊഡ്യൂസർ മാരായ മെൽവിൻ കോലോത്ത്, ആൻറണി ഷാരോൺ, ബാബു മുള്ളൻ ചിറ, ഡോക്ടർ അലക്സ് ഷാരോൺ ബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആൽബി ഫിലിംസിന്റെ ബാനറിൽ മെൽവിൻ കോലോത്ത് ആൻറണീ, ഷാരോൺ പുത്തൻപുരയ്ക്കൽ, ബാബു മുള്ളൻ ചിറ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം മനോജ് ചക്രപാണി,ബിനോജ് ചക്രപാണി എന്നിവർ ചേർന്ന് എഴുതുന്നു. ഇടവേള ബാബു,ചെമ്പിൽ അശോകൻ, ഉല്ലാസ് പന്തളം,വിനോദ് സാഗർ, സേതുലക്ഷ്മി,ചിത്ര തുടങ്ങിയ പ്രമുഖർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. എഡിറ്റർ-റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ-അനുകുട്ടൻ,കല-അയ്യപ്പൻ,മേക്കപ്പ്-സുനിൽ നാട്ടക്കൽ, വസ്ത്രാലങ്കാരം-അനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഡിനു,സത്യൻ, സൗണ്ട് ഡിസൈൻ-ഏരീസ് വിസ്മയ മാക്സ്,കളറിസ്റ്റ്-വിഷ്ണു പുതിയറ,പ്രൊഡക്ഷൻ മാനേജർ-നിയാസ്,വാർത്ത പ്രചരണം-എ എസ് ദിനേശ്. ജനുവരി അവസാനം ” മുട്ടുവിൻ തുറക്കപ്പെടും ” തിയറ്ററുകളിലെത്തും
- എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സമ്മാനം’ സിനിമയാകുന്നു; ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് 28 ന്
എറണാകുളം: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എസ്.കെ. പൊറ്റെക്കാട്ട് രചിച്ച ‘സമ്മാനം’ എന്ന … - കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി
ജയിലർ 2 ആദ്യ പ്രദർശനം; അത്യാധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യയുമായി ഇ.വി.എം സിനിമാസ് കൊച്ചി: … - ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’; പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രദർശനത്തിന്
ഓരോ അപകടത്തിനും പിന്നിൽ ഒരു രഹസ്യം; ഓരോ രഹസ്യത്തിനും പിന്നിൽ ഒരു പ്രതികാരം! … - ജയരാജ് വാര്യർ പ്രധാന വേഷത്തിൽ; ‘പ്രശാന്തേട്ടന്റെ മീശ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രശാന്തേട്ടന്റെ … - എം. പത്മകുമാർ ബോളിവുഡിലേക്ക്; സണ്ണി ഡിയോളിന്റെ ‘സൂര്യ’ ഫസ്റ്റ് ലുക്ക് പുറത്ത്
മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ എം. പത്മകുമാർ ബോളിവുഡിൽ അരങ്ങേറ്റം …