
പള്ളിപ്പുറം: സീനു സിദ്ധാർത്ഥ്, ശ്രദ്ധ ജോസഫ്, ആദിൽ ഷാജഹാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.ജെ. ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മോഹിത’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു. തന്ത്ര, കഥാന്തരം എന്നീ ചിത്രങ്ങൾക്കു ശേഷമാണ് കെ.ജെ. ബോസ് പുതിയ ചിത്രം ഒരുക്കുന്നത്.
ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത വി. സ്വിച്ചോൺ കർമം നിർവഹിച്ച ചടങ്ങിൽ അഞ്ചാം വാർഡ് അംഗം അഞ്ജു ആദ്യ ക്ലാപ്പ് നൽകി.M2B2 മൂവി മേക്കേഴ്സിന്റെ ബാനറിൽ ബാബുരാജാണ് ചിത്രം നിർമ്മിക്കുന്നത്. ഡോ. സുനിൽ നെല്ലായി, എ.എസ്. ദിനേശ്, ബാബുരാജ്, സിമി സജീവ്, അഖില, രാജൻ സിത്താര, ശ്രീകുമാർ ഹരിപ്പാട്, വിജയ് പി., അരുൺ സോമസുന്ദരം, രഞ്ജിത്ത് കലാഭവൻ, ഡെൻസി, അമൃത് പപ്പൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.ഉത്പൽ വി. നായനാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് എ.എസ്. ദിനേശും കെ.ജെ. ബോസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സുഭാഷ് ചേർത്തലയുടെ വരികൾക്ക് അനീഷ് ഇന്ദിര വാസുദേവ് സംഗീതം പകരുന്നു.
ജ്യോതിഷ് കുമാർ (എഡിറ്റിംഗ്), സിമി സജീവ് (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), ടി.ജി. ഗോപി (ആർട്ട്), മനോജ് അങ്കമാലി (മേക്കപ്പ്), ബുസി ബി. ജോൺ (കോസ്റ്റ്യൂംസ്), ഡോ. സുനിൽ നെല്ലായി (കൊറിയോഗ്രാഫി), നസീർ ധർമ്മജൻ (ചീഫ് അസോസിയേറ്റ് ഡയറക്ടർ), ജോസ് വരാപ്പുഴ (പ്രൊഡക്ഷൻ കൺട്രോളർ), സജീവ് മണപ്പുറം (സ്റ്റിൽസ്), സജിത മഠത്തിൽ (ക്രിയേറ്റീവ് ഹെഡ്), ഷൈജു പി. (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), ഷാലി അഞ്ജന, രാജി, രാജഗോപാൽ (അസിസ്റ്റന്റ് ഡയറക്ടർമാർ), ആദിൽ (ഡിസൈൻ), അഞ്ജു അഷറഫ് (പി.ആർ.ഒ.) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

