Breaking News

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം പ്രവാസി കോൺഗ്രസ് കർണാടക ആചരിച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികം പ്രവാസി കോൺഗ്രസ് കർണാടക കമ്മിറ്റി ഔപചാ രികമായി ആചരിച്ചു. പ്രവാസി കോൺഗ്രസ് കർണാടക പ്രസിഡന്റ് അഡ്വ. സത്യൻ പുത്തൂർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ജെയ്‌സൺ ലൂക്കോസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീനിവാസ്, ഡോക്ടേഴ്‌സ് സെൽ ജില്ലാ പ്രസിഡന്റ് ഡോ. നകുൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഉമ്മൻചാണ്ടിയുടെ സേവനസന്നദ്ധതയും പൊതുപ്രവർത്ത നമികവും അനുസ്മരിച്ചു സംസാരിക്കുകയായിരുന്നു നേതാക്കൾ.

പരിപാടിയുടെ ഭാഗമായി ‘സ്നേഹ സാന്ത്വനം’ പദ്ധതിയുടെ കീഴിൽ മുപ്പതോളം economically backward കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ നിരവധി പ്രവർത്തകരും സഹപ്രവർത്തകരും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *