Breaking News

നഗരസഭ ഇ-മാലിന്യങ്ങൾക്ക് വില നല്കി ശേഖരണം ആരംഭിക്കുന്നു

ആറ്റിങ്ങൽ: വീടുകളിലും സ്ഥാപനങ്ങളിലും നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾക്ക് ഇനി സംരക്ഷിത വില. ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ ഹരിതകർമസേനയുടെ നേതൃത്വത്തിൽ ഇ-മാലിന്യ ശേഖരണം ജൂലൈ 21 മുതൽ ഓഗസ്റ്റ് 15 വരെ നടപ്പാക്കും.

പുനഃചംക്രമണത്തിന് യോഗ്യമായ 44 ഇനങ്ങളാണ് ഹരിതകർമ സേന വിലനല്കി ശേഖരിക്കുക. ടി.വി., ഫ്രിഡ്ജ്, വാഷിങ് മെഷീൻ, കംപ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങൾ ഇതിൽ ഉൾപ്പെടും. മാലിന്യത്തിന് തൂക്കമനുസരിച്ച് മുൻകൂട്ടി നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തിലാണ് തുക നല്കുക.

പാർവതീപുരത്തുള്ള കൃഷിഭവനോട് ചേർന്നുള്ള ഹരിതകർമസേന ഓഫീസിലാണ് മാലിന്യശേഖരണം നടക്കുക. പിക്ചർ ട്യൂബ് പൊട്ടിയ ടിവികൾ, പൊട്ടിയ ട്യൂബുകൾ പോലെയുള്ള അപകടകരമായ ഇനങ്ങൾ പദ്ധതിയിൽ ഉൾപ്പെടില്ലെന്നും നഗരസഭാ അധികൃതർ അറിയിച്ചു.

ശേഖരിച്ച മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഈ പദ്ധതിയുടെ ഭാഗമായി ഇ-മാലിന്യശേഖരണത്തിൽ പൊതുജന ങ്ങളുടെ സഹകരണം പദ്ധതിക്ക് ശക്തിയാകണമെന്ന് ഹരിത കർമസേന അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *